
അമ്പലവയല്‍: വീട്ടുവളപ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടിയുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥര്‍ മഞ്ഞപ്പാറ പുതുക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 360 സെന്റി മീറ്റര്‍ ഉയരവും 60 ഓളം ശിഖരം ഉള്ളതുമായ കഞ്ചാവുചെടി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പുതുക്കാട് തടത്തില്‍ റെജിയെ(60) അറസ്റ്റു ചെയ്തു.
രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് അന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജെ. സജിന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.ജി. വിജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. സുരേഷ്, ഇ.എസ്. അനീഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ടി. ഫസീല, സിവില്‍ എക്സൈസ് ഓഫീസര്‍ ൈഡ്രവര്‍ കെ. പ്രസാദ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. ആദ്യം ചെടി തനിയെ മുളച്ചതാണെന്നും അതെന്താണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍ കര്‍ശനമായ ചോദ്യം ചെയ്ലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. താന്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും, ഉപയോഗിച്ച കഞ്ചാവില്‍ നിന്നു ലഭിച്ച കുരു പാകിയാണ് ചെടി വളര്‍ത്തിയെടുത്തതെന്നും ഇയാള്‍ വെളിപ്പെടുത്തി.






