
തൃപ്പൂണിത്തുറ: അപകടത്തില്‍പ്പെട്ട് പരുക്കേറ്റ് റോഡില്‍ കിടന്ന യുവതിയുടെ നാണം മറയ്‌ക്കാന്‍ ഉടുമുണ്ടുരിഞ്ഞ് ഉടുപ്പിച്ച ഷാജിയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ താരം . തൃപ്പൂണിത്തുറയില്‍ സൈക്കിളില്‍ ചായ വിറ്റ് ഉപജീവനം തേടുന്ന ഷാജി ബസ് സ്‌റ്റാന്‍ഡ് പരിസരത്ത് ചായ കൊടുക്കുന്നതിനിടെയാണ് കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ 11.45-ന് യുവതി അപകടത്തില്‍പ്പെട്ടത്.
സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഉരസിയതിനേത്തുടര്‍ന്ന് റോഡില്‍ വീണ യുവതിയുടെ വസ്‌ത്രങ്ങള്‍ കീറി. ഓടിയെത്തിയ ഷാജി തന്റെ മുണ്ട് അഴിച്ചെടുത്ത് യുവതിയെ പുതപ്പിച്ചു. തുടര്‍ന്ന്, ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിക്കാനും ഷാജിയുണ്ടായിരുന്നു.






