More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ആത്മഹത്യാശ്രമം; ഏലപ്പാറയില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തി

Authored by Web Desk | Last updated: 17 Jun 2026, 11:40 PM | 1 min read

Print
ആത്മഹത്യാശ്രമം; ഏലപ്പാറയില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തി

പീരുമേട്‌: ഏലപ്പാറ ചെമ്മണ്ണ്‌ മൊട്ടലയം പുതുവലില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളെ കോടതി ഉത്തരവുമായി കുടിയിറക്കാനെത്തിയതും നാടകീയരംഗങ്ങള്‍. കുടിയൊഴിപ്പിക്കലിനെത്തിയ അധികൃതര്‍ക്കു മുന്നില്‍ ഗൃഹനാഥന്‍ ആത്മഹത്യാഭീഷണി മുഴക്കി. ഇതോടെ നടപടികള്‍ താത്‌കാലികമായി നിര്‍ത്തിവച്ച്‌ ആമീന്‍ മടങ്ങി.

പുതുവല്‍ സ്വദേശി സജിയാണ്‌ വീടിനുള്ളില്‍ കയറി വാതിലടച്ച്‌ ആത്മഹത്യാശ്രമം നടത്തിയത്‌. പോലീസും റവന്യു അധികൃതരും നടത്തിയ അനുനയചര്‍ച്ചകള്‍ പരാജയപ്പെട്ടു. ബലപ്രയോഗം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന വിലയിരുത്തലില്‍ പീരുമേട്‌ കോടതിയില്‍നിന്നെത്തിയ ആമീന്‍ മടങ്ങുകയായിരുന്നു.

ഇന്നലെ ഉച്ചയ്‌ക്ക്‌ 12നാണ്‌ പ്രദേശവാസികളായ ഗീതാകുമാരി, ജോണ്‍സണ്‍ എന്നിവരെ കുടിയൊഴിപ്പിക്കാന്‍ കോടതി പ്രതിനിധി എത്തിയത്‌. ഗീതാകുമാരിയുടെ ഭര്‍ത്താവാണ്‌ സജി.

പ്രദേശത്തെ 33 കുടുംബങ്ങളാണ്‌ നിലവില്‍ കുടിയിറക്ക്‌ ഭീഷണി നേരിടുന്നത്‌. ഹെലിബറിയ ടീ കമ്പനി ഉടമകള്‍ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ പ്രദേശവാസികള്‍ ആരോപിക്കുന്നു. ഏലപ്പാറ വില്ലേജില്‍ സര്‍വേ നമ്പര്‍ 10-22 ല്‍ ഉള്‍പ്പെടുന്ന ഭൂമിക്ക്‌ തലമുറകളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ പക്കല്‍ പട്ടയമുണ്ട്‌. താലൂക്കിലെ ചില റവന്യൂ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച്‌ വ്യാജരേഖകള്‍ ചമച്ചാണ്‌ തോട്ടം ഉടമ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. 1997 മുതല്‍ കമ്പനി അധികൃതര്‍ കുടിയൊഴിപ്പിക്കല്‍ നീക്കങ്ങളുമായി രംഗത്തുണ്ട്‌.

ഏഴ്‌ പതിറ്റാണ്ടുമുമ്പ്‌ ഇവിടെ കുടിയേറിയ കാളിപ്പെണ്ണമ്മ എന്ന വീട്ടമ്മയ്‌ക്കാണ്‌ 1971-ല്‍ ഈ ഭൂമിക്ക്‌ ആദ്യമായി പട്ടയം ലഭിക്കുന്നത്‌. ഈ ഭൂമി പിന്നീട്‌ മറ്റുള്ളവര്‍ വിലയ്‌ക്ക്‌ വാങ്ങുകയും സര്‍ക്കാരിന്റെ വിവിധ ഭവനനിര്‍മാണ പദ്ധതികളുടെ ധനസഹായത്തോടെ വീടുകള്‍ വച്ച്‌ താമസിക്കുകയുമാണ്‌. എന്നാല്‍, തങ്ങളുടെ പക്കലും ഈ ഭൂമിയുടെ പട്ടയമുണ്ടെന്നാണ്‌ തോട്ടം ഉടമകളുടെ അവകാശവാദം. തര്‍ക്കഭൂമിയില്‍ നിലവില്‍ അമ്പലപ്പാറ ശുഭാനന്ദ ആശ്രമ ശാഖയും അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഭൂമിയുമായി ബന്ധപ്പെട്ട്‌ വിവിധ കോടതികളില്‍ നിലവില്‍ കേസ്‌ നിലനില്‍ക്കുന്നുണ്ട്‌. എന്നാല്‍ കോവിഡ്‌ മഹാമാരിയുടെ കാലഘട്ടത്തില്‍ കോടതി നടപടികള്‍ കൃത്യമായി പിന്തുടരാന്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ സാധിച്ചില്ല. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കൂലിപ്പണിക്കാരും സാധാരണക്കാരുമാണ്‌ ഇവിടെ താമസിക്കുന്നത്‌. കേസ്‌ നടത്തിപ്പിനുള്ള ഭാരിച്ച ചെലവ്‌ താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിയമപോരാട്ടം നടത്താന്‍ കഴിയാതിരുന്നതാണ്‌ ഇവര്‍ക്ക്‌ തിരിച്ചടിയായയെന്ന്‌ പറയപ്പെടുന്നു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'പി.എം. ശ്രീക്ക്‌ സ്വാഗതം' , നിലപാടില്‍ മലക്കംമറിച്ചില്‍

'പി.എം. ശ്രീക്ക്‌ സ്വാഗതം' , നിലപാടില്‍ മലക്കംമറിച്ചില്‍

വീണയെ 9 മണിക്കൂര്‍ ചോദ്യംചെയ്‌ത്‌ ഇ.ഡി.

വീണയെ 9 മണിക്കൂര്‍ ചോദ്യംചെയ്‌ത്‌ ഇ.ഡി.

അപകടത്തില്‍പ്പെട്ട യുവതിയുടെ മാനംകാത്ത്‌ ചായ വില്‍പ്പനക്കാരന്‍

അപകടത്തില്‍പ്പെട്ട യുവതിയുടെ മാനംകാത്ത്‌ ചായ വില്‍പ്പനക്കാരന്‍

ഫ്യൂസ്‌ ഊരി എല്‍നിനോ! , സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിയന്ത്രണം

ഫ്യൂസ്‌ ഊരി എല്‍നിനോ! , സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിയന്ത്രണം

കേരളത്തിലും ചുവടുറപ്പിക്കാന്‍ ടി.വി.കെ.

കേരളത്തിലും ചുവടുറപ്പിക്കാന്‍ ടി.വി.കെ.

നിപ: ഒരാള്‍കൂടി ആശുപത്രി വിട്ടു; രണ്ടുപേരുടെ ഫലം നെഗറ്റീവ്‌

നിപ: ഒരാള്‍കൂടി ആശുപത്രി വിട്ടു; രണ്ടുപേരുടെ ഫലം നെഗറ്റീവ്‌