More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

സാമ്പത്തിക പ്രതിസന്ധിയടക്കം നിരവധി വെല്ലുവിളികള്‍: അനൂപ്‌ ജേക്കബ്‌

Authored by Web Desk | Last updated: 11 Jun 2026, 11:34 PM | 2 min read

Print
സാമ്പത്തിക പ്രതിസന്ധിയടക്കം നിരവധി വെല്ലുവിളികള്‍: അനൂപ്‌ ജേക്കബ്‌

കഴിഞ്ഞ പത്ത്‌് വര്‍ഷത്തെ ഇടത്‌ സര്‍ക്കാറിനെതിരേയുള്ള ഒരു ജനവികാരത്തിന്റെ വലിയ പ്രതിഫലനം ഈ തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞുവെന്ന്‌ ഭക്ഷ്യ പൊതുവിതരണ മന്ത്രി അനൂപ്‌ ജേക്കബ്‌. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പടെ ഒരുപാട്‌ വെല്ലുവിളികള്‍ മുന്നിലുണ്ട്‌. അതിനെയെല്ലാം അതിജിച്ച്‌ മുന്നോട്ട്‌ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്‌. ഒരു ക്ഷേമപ്രവര്‍ത്തനവും ഈ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി മുടങ്ങരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.


? സിവില്‍ സപ്ലൈസ്‌ വകുപ്പും സപ്ലൈകോയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വിലയിരുത്തലുണ്ട്‌. നിലവിലെ സ്‌ഥിതി എന്താണ്‌.


= സിവില്‍ സപ്ലൈസ്‌ വകുപ്പും അതിന്റെ മാര്‍ക്കറ്റ്‌ ഇന്റര്‍വെന്‍ഷന്‍ വിഭാഗമായ സപ്ലൈകോയ്‌ക്കും ഏകദേശം 3,000 കോടി രൂപയുടെ ബാധ്യതയുണ്ട്‌.

2016 മുതല്‍ പത്ത്‌ വര്‍ഷം 13 സബ്‌സിഡി ഇനങ്ങളുടെ വില പരിഷ്‌കരിക്കാതിരുന്ന മുന്‍ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ തീരുമാനമാണ്‌ വര്‍ധിച്ചുവരുന്ന ബാധ്യതയ്‌ക്ക് പ്രധാന കാരണം. ആ നയത്തിന്റെ പ്രതികൂല ആഘാതം 2022-23 ല്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി, ഇത്‌ സപ്ലൈകോയുടെ വിപണി ഇടപെടല്‍ ശേഷിയെ ഗുരുതരമായി ബാധിച്ചു. പൊതുവിതരണത്തെ ഇത്തരത്തിലുള്ള സാമ്പത്തിക ബാധ്യതയും മറ്റു പ്രശ്‌നങ്ങളും ബാധിക്കാത്ത തരത്തില്‍ കൊണ്ടുപോവുക എന്ന ഉത്തരവാദിത്വമാണ്‌ ഞങ്ങളുടെ മുന്നിലുള്ളത്‌.

? സപ്ലൈകോയുടെ പുനരുജ്‌ജീവനത്തിനായി എന്തെല്ലാം പദ്ധതികളാണ്‌ ആവിഷ്‌കരിക്കുന്നത്‌.

= ശരിയായ മാര്‍ക്കറ്റ്‌ തന്ത്രമാണ്‌ സപ്ലൈകോയുടെ പുനരുജ്‌ജീവനത്തിന്‌ അനിവാര്യം. വൈവിധ്യവല്‍ക്കരണത്തിലൂടെയും വിപുലമായ ഔട്ട്‌ലെറ്റ്‌ ശൃംഖലയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെയും സുസ്‌ഥിര വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ സപ്ലൈകോയോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.

എല്ലാ ജില്ലകളിലെയും പ്രമുഖ സ്‌റ്റോറുകളെ സിഗ്‌നേച്ചര്‍ മാര്‍ട്ടുകളായി വികസിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ്‌ പ്രോജക്‌ട് ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. പുതിയ കാലത്തെ വിപണി ആവശ്യങ്ങള്‍ നിറവേറ്റുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍വീനിയന്‍സ്‌ സ്‌റ്റോറുകളും പദ്ധതിയിലുണ്ട്‌.

? ഓണ വിപണി എങ്ങനെയായിരിക്കും.


= ഓണച്ചന്തകള്‍ വിപുലമായ നിലയില്‍ നടപ്പിലാക്കണമെന്നാണ്‌ ലക്ഷ്യം. സബ്‌സിഡി ഇനങ്ങളില്‍ മാത്രം ഒതുങ്ങാതെ അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്‌തൃ വസ്‌തുക്കളും ഉള്‍പ്പെടുത്തി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ഓണക്കാലത്ത്‌ സമഗ്ര വ്യാപാര മേളകള്‍ സംഘടിപ്പിക്കും. ഓണത്തിന്‌ കുറഞ്ഞത്‌ 20 ദിവസം മുമ്പെങ്കിലും മേളകള്‍ ആരംഭിക്കും. ജില്ലാതല, നിയമസഭാ മണ്ഡലതല മേളകളും നടക്കും.


? റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും പുതിയ തീരുമാനങ്ങളുണ്ടോ.

= അര്‍ഹരായ എല്ലാ ഗുണഭോക്‌താക്കള്‍ക്കും മുന്‍ഗണനാക്രമത്തില്‍ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള ഒരു നീക്കം ആരംഭിക്കും. അതോടൊപ്പം വാതില്‍പടി വിതരണം നടപ്പിലാക്കാനും ലക്ഷ്യമുണ്ട്‌. അതായത്‌ റേഷന്‍ കടകള്‍ സന്ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്ക്‌ അവശ്യ ഉല്‍പ്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നത്‌ കര്‍മ പദ്ധതിയുടെ ഭാഗമാണ്‌.

? നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്താണ്‌ ചെയ്യുന്നത്‌?.

= കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കിക്കൊണ്ട്‌ നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ മില്ലുടമകള്‍, നെല്‍കര്‍ഷകര്‍, മറ്റ്‌ പങ്കാളികള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും. കൂടാതെ, ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സപ്ലൈകോയ്‌ക്ക് വായ്‌പ വര്‍ധിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്കുള്ള പേയ്‌മെന്റുകള്‍ക്ക്‌ മുന്‍ഗണന നല്‍കിയിട്ടുണ്ട്‌.

? ഹോട്ടല്‍ ഭക്ഷണ വിലക്കയറ്റം നിയന്ത്രിക്കാന്‍ എന്ത്‌ നടപടികളാണ്‌ സ്വീകരിക്കുന്നത്‌.

= നിലവില്‍ വാണിജ്യ ഗ്യാസിന്റെ വിതരണം കുഴപ്പമില്ലാത്ത രിതീയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഹോട്ടലുകളില്‍ വിളമ്പുന്ന എല്ലാ ഉല്‍പന്നങ്ങളുടെയും വില വ്യക്‌തമായി പ്രദര്‍ശിപ്പിക്കണം. കൂടാതെ, മുന്‍ സര്‍ക്കാര്‍ അപൂര്‍ണമായി ഉപേക്ഷിച്ച ഹോട്ടല്‍ ഗ്രേഡിങ്‌ സംവിധാനം ഉള്‍പ്പെടെയുള്ള ആവശ്യമായ ഇടപെടലുകള്‍ നടപ്പിലാക്കും. വാണിജ്യ ഗ്യാസ്‌ വില വര്‍ധനവിന്റെ മറവില്‍ ഉപഭോക്‌താക്കളെ കൊള്ളയടിക്കുന്നത്‌ തടയുകയാണ്‌ ലക്ഷ്യം.


സി.എസ്‌. സുരഭി

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യുദ്ധത്തിന്റെ കണക്കുപുസ്‌തകം

യുദ്ധത്തിന്റെ കണക്കുപുസ്‌തകം

മരിച്ചവരേ, നിങ്ങള്‍ക്കു പോയി ചത്തുകൂടേ?

മരിച്ചവരേ, നിങ്ങള്‍ക്കു പോയി ചത്തുകൂടേ?

No Image

കോടതികളിലെ എ.ഐ. ഉപയോഗം: സാധ്യതകളും പരിമിതികളും

ബജറ്റിലെ ആദിവാസി ഇടം

ബജറ്റിലെ ആദിവാസി ഇടം

ഗവേഷണത്തില്‍നിന്ന്‌ ആരോഗ്യസുരക്ഷയിലേക്ക്‌

ഗവേഷണത്തില്‍നിന്ന്‌ ആരോഗ്യസുരക്ഷയിലേക്ക്‌

കോണ്‍ഗ്രസിനു വേണ്ടത്‌ പുനരുജ്‌ജീവനമല്ല, പുനര്‍നിര്‍മാണം

കോണ്‍ഗ്രസിനു വേണ്ടത്‌ പുനരുജ്‌ജീവനമല്ല, പുനര്‍നിര്‍മാണം