'ഡാ കൊച്ചു ചെറുക്കാ, പിറന്നാൾ ആശംസകൾ ചക്കരെ! മികച്ചൊരു ദിനവും വർഷവും നേരുന്നു'; നസ്‌ലെന് ആശംസകളുമായി ദുല്‍ഖര്‍
Authored by Web Desk | Last updated: 12 Jun 2026, 9:33 AM | 1 min read
മലയാളികളുടെ പ്രിയതാരമാണ് നസ്‌ലെൻ. ഇപ്പോഴിതാ നസ്‌ലെന്റെ പിറന്നാൾ ദിനത്തിൽ നടനെക്കുറിച്ച് ദുൽഖർ സൽമാൻ കുറിച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ദുൽഖർ നസ്‌ലെന് പിറന്നാൾ ആശംസകൾ നേടുന്നത്.
'ഡാ കൊച്ചു ചെറുക്കാ, പിറന്നാൾ ആശംസകൾ ചക്കരെ!! മികച്ചൊരു ദിനവും വർഷവും നേരുന്നു' എന്നാണ് ദുൽഖറിന്റെ പിറന്നാൾ വിഷ്. നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായത്.
മോളിവുഡ് ടൈംസ് ആണ് ഇപ്പോൾ തിയേറ്ററിലെത്തിയ നസ്‌ലെൻ ചിത്രം. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 15 കോടി നേടിക്കഴിഞ്ഞു. . ഷറഫുദ്ധീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നസ്‌ലെന്റെ ക്യാരക്റ്റർ ആർക്ക് ഗംഭീരമായിട്ടുണ്ടെന്നും നടന്റെ കരിയറിലെ മറ്റൊരു മികച്ച പ്രകടനമാണ് ഇതെന്നുമാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അഭിനവിന്റെ സംവിധാന മികവിനും കയ്യടി ലഭിക്കുന്നുണ്ട്.