മുംബൈ: ബാങ്കോക്കിൽ നിന്നും ട്രോളി ബാഗിൽ ഒളിപ്പിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 11.82 കോടി രൂപ വിലമതിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ഹൈഡ്രോപോണിക് കഞ്ചാവുമായി മലയാളി മോഡൽ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. 'മിസിസ് കേരള 2025' സൗന്ദര്യ മത്സരത്തിലെ മത്സരാർത്ഥിയായിരുന്ന ഹർഷ സണ്ണി (28) ആണ് അറസ്റ്റിലായത്.
ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റ് ആണ് ഇവരെ പിടികൂടിയത്. ബാങ്കോക്കിൽ നിന്നുള്ള തായ് എയർവേസ് വിമാനത്തിലാണ് ഇവർ മുംബൈയിൽ എത്തിയത്. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടയിലാണ് ഹർഷയുടെ പെരുമാറ്റത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് ഇവരുടെ ലഗേജുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ട്രോളി ബാഗിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച നിലയിൽ 12 വാക്വം സീൽഡ് പാക്കറ്റുകൾ കണ്ടെടുത്തു. പാക്കറ്റുകൾ തുറന്നപ്പോൾ പച്ചനിറത്തിലുള്ള ഉണങ്ങിയ പൂക്കളും മൊട്ടുകളും അടങ്ങിയ സസ്യഭാഗങ്ങളാണ് കണ്ടെത്തിയത്.
എൻഡിപിഎസ് നിയമപ്രകാരമുള്ള ഫീൽഡ് ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത് ഉയർന്ന ഗുണനിലവാരമുള്ള ഹൈഡ്രോപോണിക് ഇനത്തിൽപ്പെട്ട കഞ്ചാവ് (ഹൈഡ്രോപോണിക് വീഡ്) ആണെന്ന് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ലഹരിമരുന്ന് വിപണിയിൽ ഇതിന് 11.82 കോടിയിലധികം രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ ബാഗ് തന്റേതല്ല എന്നായിരുന്നു പ്രതിയുടെ വാദം. യാത്രാമധ്യേ പരിചയപ്പെട്ട സഹയാത്രികനാണ് ബാഗ് താൽക്കാലികമായി തന്നെ ഏൽപ്പിച്ചതെന്നും പിന്നീട് അയാൾ അപ്രത്യക്ഷനാവുകയായിരുന്നു എന്നുമാണ് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ തന്ത്രമായാണ് കസ്റ്റംസ് ഇതിനെ കാണുന്നത്. ലഹരിമരുന്ന് പിടിച്ചെടുത്തതിനെ തുടർന്ന് എൻഡിപിഎസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഹർഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജൂൺ 11-ന് ഇവരെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഹർഷയുടെ മുൻകാല യാത്രാ വിവരങ്ങൾ, ഫോൺ രേഖകൾ, അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘങ്ങളുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് അന്വേഷണസംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് എവിടെ നിന്നാണ് കൊണ്ടു വന്നതെന്നും ഇതിന് പിന്നിൽ മറ്റ് ആരെങ്കിലും ഉണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

Comments