
സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടനും മോഡലുമായ ബഷീര്‍ ബഷിയും കുടുംബവും. ഭാര്യമാരായ സുഹാനയും മഷൂറയും മക്കളായ സുനൈനയും സൈഗാമും മുഹമ്മദ് എബ്രാന് ബഷീറുമെല്ലാം സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുളള സെലിബ്രിറ്റികളാണ്.
ഇപ്പോള്‍ മൂത്തമകള്‍ സുനൈനയ്ക്ക് 15-ാം ജന്മദിനം ആശംസിച്ച് ബഷീര്‍ ബഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'' എന്റെ രാജകുമാരിക്ക് 15-ാം ജന്മദിനാശംസകള്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, നീ എന്റെ ജീവിതത്തെ സ്നേഹവും ആനന്ദവും അര്‍ത്ഥവും കൊണ്ട് നിറച്ചു. ഇന്ന് നീ വളര്‍ന്ന് ഇത്രയും സുന്ദരിയും ദയയുളളവളും അത്ഭുതകരവുമായ ഒരു യുവതിയായി മാറിയത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. പ്രായം എത്രയേറിയാലും, നീ എനിക്ക് എപ്പോഴും എന്റെ കൊച്ചു പെണ്‍കുട്ടി തന്നെയായിരിക്കും.
ഞാന്‍ നിന്നില്‍ ഏറെ അഭിമാനിക്കുന്നു, വാക്കുകളാല്‍ വിവരിക്കാന്‍ കഴിയാത്തത്ര ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ ഈ ദിവസം സന്തോഷവും ചിരിയും സുന്ദരമായ ഓര്‍മ്മകളും കൊണ്ട് നിറയട്ടെ. എന്റെ പ്രിയ പുത്രിക്ക് ജന്മദിനാശംസകള്'' ബഷീര്‍ ബഷി കുറിച്ചു. ബഷീറിന്റെ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് സുനൈനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.






