
മെക്സിക്കോ സിറ്റി: നാല് ഫുട്ബോള്‍ ലോകകപ്പുകളുടെ ഉദ്ഘാടന മത്സരത്തില്‍ സംഗീത പരിപാടി അവതരിപ്പിച്ച് കൊളംബിയന്‍ പോപ് ഗായിക ഷക്കീറ.
2006, 2010, 2014 ലോകകപ്പുകളുടെ ഉദ്ഘാടന ചടങ്ങില്‍ ഷക്കീറ സാന്നിധ്യമായി. 2010 ലോകകപ്പില്‍ ഷക്കീറ ആലപിച്ച 'വാക്ക, വാക്ക' ഏറെ ശ്രദ്ധിക്കപ്പെട്ടു. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തില്‍ ''ഡായ് ഡായ്'' യുമായാണ് ഷക്കിറ കാണികളെ കൈയിലെടുത്തത്. ലിലാ ഡൗണ്‍സിന്റെ സ്വാഗതത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.
സ്പാനിഷ്, ഇം?ീഷ് ഭാഷകള്‍ കൂടാതെ മിക്സ്ടെക്, നാഹുലി തുടങ്ങിയ പ്രാദേശിക ഭാഷകളിലും താരങ്ങള്‍ക്കു സ്വാഗതമോതി.
ഷക്കീറയ്ക്കൊപ്പം ഡായ് ഡായ് പാടാന്‍ ബര്ണ ബോയുമുണ്ടായിരുന്നു. മാന, ആന്ദ്രെ ബോസെലി, സല്‍മ ഹെയ്ക് എന്നിവരും ചടങ്ങ് ആഘോഷമാക്കി.






