
കുവൈത്ത്സിറ്റി:ഒഐസിസി യൂത്ത് വിങ്ങ് കുവൈറ്റിന്റെ നേതൃത്വത്തിൽ മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച, കോൺഗ്രസ് സഹയാത്രികനായിരുന്ന സലീം കുമാർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ നടത്തിയ അനുശോചന യോഗത്തിൽ യൂത്ത് വിങ്ങ് കുവൈറ്റ് പ്രസിഡന്റ് ഷോബിൻ സണ്ണി അദ്ധ്യക്ഷത വഹിച്ചു.ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബി എസ് പിള്ള അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു.അടിയുറച്ച കോൺഗ്രസ് അനുഭാവിയായിരുന്ന സലിം കുമാറിന്റെ വിയോഗം മലയാള ചലച്ചിത്ര മേഖലക്ക് തീരാ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒഐസിസി ജനറൽ സെക്രട്ടറി ( സംഘടനാ ചുമതല) എം എ നിസാം, വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്,ജോബിൻ ജോസ്,ഒഐസി സി ട്രഷറർ സൂരജ് കണ്ണൻ,ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷെറിൻ ബിജു,ജനറൽ സെക്രട്ടറിമാരായ ഇല്യാസ് പൊതുവച്ചേരി,രാമകൃഷ്ണൻ കള്ളാർ,സെക്രട്ടറിമാരായ ജോസഫ് മാത്യു, റെജി കൊരുത്,സുഭാഷ് നായർ,ജില്ലാ നേതാക്കളായ അക്ബർ വയനാട്,എബി അത്തിക്കയം,ഇസ്മായിൽ കൂനത്തിൽ,അനിൽ ചീമേനി,സുജിത് കായലോട്,റാഫിയ അനസ്,സാം മാത്യു ,ഷെറിൻ അരുൺ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
യൂത്ത് വിങ് ജനറൽ സെക്രട്ടറി റോയ് ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദി പറഞ്ഞു.
യൂത്ത് വിങ്ങ് നേതാക്കളായ ശരത് കല്ലിങ്കാൽ,ലിജിൽ മാത്യു,നിതിൻ ഇടുക്കി,ആഷിക് തൃശൂർ,ഷൈൻ ജോസഫ്, സുബിൻ എൻ പി,സജീർ മുണ്ടേരി തുടങ്ങിയവർ ചടങ്ങുകൾ നിയന്ത്രച്ചു.





