ദോഹ: അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള പ്രഥമശുശ്രൂഷാ രീതികളെക്കുറിച്ച് പ്രവാസികൾക്കിടയിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ 'കെഫാക്' (KEFAQ)സി.പി.ആർ (Cardiopulmonary Resuscitation) പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ 'ഫിൻക്' (FINQ)മായി സഹകരിച്ച് ഐ.സി.സിയിൽ (ICC) നടത്തിയ ആരോഗ്യ അവബോധന ക്ലാസ്
ആസ്റ്റർ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ജോബിൻ ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഒരു ജീവൻ നിലനിർത്താൻ സി.പി.ആറിനെക്കുറിച്ചുള്ള കൃത്യമായ അറിവ് എത്രത്തോളം നിർണായകമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാനുള്ള സുപ്രധാന അറിവ് നേടുന്നതിനായി സമയം കണ്ടെത്തി പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
KEFAQ പ്രസിഡന്റ് ബിനേഷ് ബാബു അധ്യക്ഷതവഹിച്ചചടങ്ങിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കെ. ഫിലിപ്പ് ആശംസകൾ നേർന്നുസംസാരിച്ചു . സെക്രട്ടറി ജോബിൻ പണിക്കർ സ്വാഗതവും ട്രസ്റ്റി ബെന്നി ബേബി നന്ദിയും പറഞ്ഞു. കൺവീനർമാരായ ചാൾസ് കെ. ചാക്കോ, ജൂണോ വിനീത്, വൈസ് പ്രസിഡന്റുമാരായ സിബി മാത്യു, ബിജു പി. ജോൺ, ട്രസ്റ്റിമാരായ ബെന്നി ബേബി, അനീഷ് തോമസ്, ജോയിന്റ് സെക്രട്ടറിമാരായ ടിൻസി ജോബി, ജലു അമ്പാടി, ഷാജി കരിക്കം എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
ഷഫീക്ക് അറയ്ക്കൽ






