
കുവൈത്ത് സിറ്റി: റാന്നി പ്രവാസി സംഘം കുവൈത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗം അബ്ബാസിയയിലെ നയനം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി.ജനറല്‍ സെക്രട്ടറി പ്രദീപ് മണിമലേത്ത് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഫിലിപ്പ് വര്‍ഗീസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് പ്രസിഡന്റ് അനില്‍ ചാക്കോ നേതൃത്വം നല്‍കി.
പാട്രണ്‍ : അഡ്വ. പഴകുളം മധു എം.എല്‍.എ.,വൈസ് പാട്രണ്‍: അനി സ്റ്റീഫന്‍,എക്‌സിക്യൂട്ടീവ് വൈസ് പാട്രണ്‍: ജോയല്‍ ജേക്കബ്,പ്രസിഡന്റ്: റോണി വര്‍ഗീസ്,വൈസ് പ്രസിഡന്റ്: ജോണ്‍ സേവ്യര്‍,ജനറല്‍ സെക്രട്ടറി: ഷിജോ തോമസ്,ജോയിന്റ് സെക്രട്ടറി: മജോ മാത്യു,ട്രഷറര്‍: ടോണി പോത്തന്‍,ജോയിന്റ് ട്രഷറര്‍: ജോജോ മംഗലവീട്ടില്‍,ലേഡി സെക്രട്ടറി: സ്‌നേഹ ഫിലിപ്പ്,ജനറല്‍ കണ്‍വീനര്‍: റിനു കണ്ണാടിക്കല്‍,ജോയിന്റ് കണ്‍വീനര്‍: മാത്യു ജെയ്‌സ്,എക്‌സ്-ഓഫീഷ്യോ: പ്രദീപ് മണിമലേത്ത് ,മീഡിയ കോ-ഓര്‍ഡിനേറ്റര്‍: മോനു വേലമേപ്പുറത്ത്,ഓഡിറ്റര്‍മാരായി : എബി അത്തിക്കയം, ടിബി മാത്യു എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു





