
തനിക്ക് കാന്സറാണെന്നുളള രേണു സുധിയുടെ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. രേണുവിനെ സ്നേഹിക്കുന്ന നിരവധി പേര് ആശ്വാസവാക്കുകളുമായി രംഗത്തെത്തുന്നുണ്ട്.
ഇപ്പോള്‍ രേണുവിന്റെ ചിത്രം പങ്കുവച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇതിലും വലിയ വേദനകള്‍ നേരിട്ട രേണു കാന്‍സറിനെയും തരണം ചെയ്യും ചെയ്യണം എന്നാണ് രഞ്ജു രഞ്ജിമാരുടെ വാക്കുകള്‍. തന്റെ പ്രാര്‍ത്ഥന എന്നും കൂടെയുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ കൂട്ടിച്ചേര്‍ത്തു.
'' പ്രിയപ്പെട്ട രേണു കേട്ടത് സത്യമാണോ എന്ന് ഞാന്‍ ഉറപ്പിക്കുന്നില്ല എന്നാലും ഇതിനപ്പുറം വേദന നീ നേരിട്ട് വന്നതല്ലേ,, എന്തും എന്നോട് പറയുന്നപോലെ ഇന്നും നീ ഈ കാര്യം എന്നോട് ഷെയര്‍ ചെയ്തപ്പോള്‍ ചില മുഖങ്ങള്‍ എന്നിലൂടെ കടന്നു പോയി,,നാം മനുഷ്യര്‍ ഈ ഭൂമിയിലെ വളങ്ങള്‍ ആണെന്ന സത്യം തിരിച്ചറിയാതെ നിന്നെ കല്ലെറിഞ്ഞവരുടെ മുന്നില്‍ നീ പിടിച്ചു നിന്നു, ഇതും നീ തരണം ചെയ്യും ചെയ്യണം, എന്റെ പ്രാര്‍ത്ഥന എന്നും കൂടെ, love you'', രഞ്ജു രഞ്ജിമാര്‍ കുറിച്ചു.
മെയിന്‍സ്ട്രീം വണ്‍ എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് തനിക്ക് കാന്‍സറാണെന്ന കാര്യം രേണു സുധി സ്ഥിരീകരിച്ചത്. രോഗം മൂന്നാം ഘട്ടത്തിലാണെന്നും ഉടനെ കീമോതെറാപ്പി തുടങ്ങുമെന്നും രേണു പറഞ്ഞു. 15 വയസ്സ് ഉളളപ്പോഴാണ് ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍പെട്ടത്. അന്ന് അത് കാര്യമാക്കിയില്ല. ആ മുഴയാണ് ഇന്ന് കാന്‍സര്‍ ആയിരിക്കുന്നത് എന്നാണ് രേണു അഭിമുഖത്തില്‍ പറയുന്നത്.






