
മാഡ്രിഡ്: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്കായി തന്റെ സ്വകാര്യ ജെറ്റ് വിട്ടുകൊടുത്ത് സ്പെയിന് രാജാവ്. ഒരാഴ്ചത്തെ സ്പെയിന് സന്ദള്ശനത്തിനുശേഷം മാര്‍പാപ്പയെ റോമിലേക്കു കൊണ്ടുപോകേണ്ടിയിരുന്ന ചാര്‍ട്ടര്‍ വിമാനം തകരാറിലായതിനെത്തുടര്‍ന്നാണ് ഫിലിപ്പ് ആറാമന്‍ രാജാവ് സഹായഹസ്തവുമായി എത്തിയത്. ചാര്‍ട്ടര്‍ വിമാനത്തിനു പകരം സ്വന്തം സ്വകാര്യ ജെറ്റ് വിമാനമാണ്ലിയോ മാര്‍പാപ്പയ്ക്കായി ഫിലിപ്പ് ആറാമന്‍ വിട്ടുനല്‍കിയത്.
ഒടുവില്‍, നേരത്തേ നിശ്ചയിച്ചിരുന്നതിലും മൂന്നു മണിക്കൂറോളം വൈകിയാണ് മാര്‍പാപ്പ സ്പെയിനില്‍നിന്ന് റോമിലേക്കു യാത്ര തിരിച്ചത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണു മാര്‍പാപ്പയുടെ വിമാനത്തിന് ഇത്രയും ഗുരുതരമായ സാങ്കേതിക തകരാര്‍ സംഭവിക്കുന്നതും യാത്രയ്ക്കായി മറ്റൊരു വിമാനം ഉപയോഗിക്കേണ്ടി വരുന്നതും.



