ടെഹ്റാന്: ഓണ്‍ലൈന്‍ സംഗീതപരിപാടിയില്‍ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് ഇറാനിയന്‍ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ! 2024 ല്‍ യൂട്യൂബിലൂടെ തല്‍സമയ സംപ്രേഷണം നടത്തിയ ഓണ്‍ലൈന്‍ സംഗീതപരിപാടിയില്‍ തലമറച്ച് ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചാണ് നടപടി. പരസ്തൂവിന്റെ സംഘത്തിലെ മറ്റ് എട്ട് അംഗങ്ങള്‍ക്കും ശിക്ഷ ലഭിച്ചിട്ടുണ്ട്.ഖോമിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്കു പുറമെ രണ്ടുവര്‍ഷത്തേക്ക് രാജ്യം വിടുന്നതിനും സാംസ്കാരിക പരിപാടികള്‍ പങ്കെടുക്കുന്നതിനും വിലക്കുമേര്‍പ്പെടുത്തിയിട്ടുണ്ട്. പരസ്തൂവിന്റെ അറസ്റ്റ് ഇറാനിലും രാജ്യാന്തരതലത്തിലും വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുന്ന കലാകാരന്മാരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.

