More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 12 മരണം; 11 പേരും സ്‌കൈ ഡൈവര്‍മാര്‍

Authored by Web Desk | Last updated: 15 Jun 2026, 7:58 AM | 1 min read

Print
അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 12 മരണം; 11 പേരും സ്‌കൈ ഡൈവര്‍മാര്‍
മിസൗറി: കഴിഞ്ഞദിവസം ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ അമേരിക്കയില്‍ പൈലറ്റ് ഉള്‍പ്പെടെ 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മിസൗറിയിലെ ഏറ്റവും വലിയ നഗരമായ കന്‍സാസ് സിറ്റിക്ക് തെക്കുമാറി, ബേറ്റ്സ് കൗണ്ടിയിലെ ബട്ലര്‍ മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് അപകടം സംഭവിച്ചത്.


ദുരന്തത്തില്‍ മരിച്ചവരുടെ വ്യക്തിഗത വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഉണ്ടായ ദുരന്തത്തില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ചെറുവിമാനമാണ് തകര്‍ന്നത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് വിമാനം തകര്‍ന്നുവീണത്. ഉടന്‍ തന്നെ തീപിടിച്ചതായി എമര്‍ജന്‍സി റെസ്പോണ്ടേഴ്സിന് സന്ദേശം ലഭിക്കുന്നത്.


വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ 11 പേരും സ്‌കൈ ഡൈവിങ് കായികതാരങ്ങളായിരുന്നു എന്നാണ് വിവരം. തൊട്ടടുത്തുള്ള ഒരു കൃഷിയിടത്തിലേക്കാണ് വിമാനം തകര്‍ന്നടിഞ്ഞത്. സ്‌കൈ ഡൈവിങ്ങിനായി അത്ലറ്റുകളുമായി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്ന് മിസൗറി ഹൈവേ പട്രോള്‍ സെര്‍ജന്റ് ജസ്റ്റിന്‍ ഇവിങ് സ്ഥിരീകരിച്ചു.


ബട്ലര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റും ബേറ്റ്സ് കൗണ്ടി ഷെരീഫ് ഓഫീസും സ്റ്റേറ്റ് പോലീസും സംയുക്തമായി സ്ഥലത്ത് അതിവേഗം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നും മുഴുവന്‍ യാത്രക്കാരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായും മിസൗറി സ്റ്റേറ്റ് ഹൈവേ പട്രോള്‍ ഔദ്യോഗിക 'എക്‌സ്' (ട്വിറ്റര്‍) ഹാന്‍ഡിലിലൂടെ അറിയിച്ചു.


അപകടത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് അംഗങ്ങള്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം തകരാന്‍ ഇടയാക്കിയ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, പ്രാഥമിക നിഗമനമനുസരിച്ച് ഗുരുതരമായ എന്തെങ്കിലും സാങ്കേതിക തകരാറാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.



Tags

  • accident
  • sky diving

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സർക്കാർ ഉത്തരവിന് തിരിച്ചടി; ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് റീന തുടരും

സർക്കാർ ഉത്തരവിന് തിരിച്ചടി; ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് റീന തുടരും

photo - facebook

ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പ്രസിദ്ധികരിച്ച സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

നിയന്ത്രണം വിട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് പാഞ്ഞുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് പാഞ്ഞുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

സ്കൂളിലെത്തിച്ച പൗഡർ ദേഹത്ത് വീണു; തിരുവനന്തപുരത്ത് 9 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

സ്കൂളിലെത്തിച്ച പൗഡർ ദേഹത്ത് വീണു; തിരുവനന്തപുരത്ത് 9 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

photo ; facebook

തമിഴ്നാട് നിയമസഭയിൽ രണ്ട് തവണ ദേശീയഗാനം; 'പുതിയ യുഗത്തിന്റെ തുടക്കം' എന്ന് ഗവർണർ

photo - facebook -cctv

കുറ്റ്യാടിയിൽ പോലീസ് സാന്നിധ്യത്തില്‍ ഞെട്ടിക്കുന്ന ക്രൂരത; യുവാവിനേയും യുവതിയേയും ആൾക്കൂട്ട വിചാരണ നടത്തി നാട്ടുകാർ, ദൃശ്യങ്ങൾ പുറത്ത്