
മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതമായ മുഖങ്ങളാണ് ഷഫ്നയും ഗോപിക അനിലും. ഇവര്‍ തമ്മില്‍ ആഴത്തിലുള്ള ഒരു സൗഹൃദമുണ്ട്. ഷഫ്നയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ഗോപിക. ഷഫ്നയെ പോലൊരു സുഹൃത്തിനെ കിട്ടിയതില്‍ താന്‍ ശരിക്കും ഭാഗ്യവതിയാണെന്നാണ് ഗോപിക പറയുന്നത്.
'' നിന്നോടൊപ്പം ചിലവഴിക്കുന്ന ജീവിതത്തിലെ ചെറിയ നിമിഷങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരുമിച്ച് കാപ്പി കുടിക്കുന്നത്, വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുന്നത്, ഒരുമിച്ച് പാചകം ചെയ്യുന്നത്, സിനിമ കാണുന്നത്, പിന്നെ വെറുതെ നിന്റെ അരികില്‍ ഇരിക്കുന്നത് പോലും. ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ, നിന്നിലാണ് ഞാന്‍ സൗഹൃദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തിയത്, അത് ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ പറയുന്നതാണ്.
നിന്നെ എന്റേതായി കിട്ടിയതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. എന്ത് സംഭവിച്ചാലും നമ്മള് രണ്ടുപേരും എപ്പോഴും പരസ്പരം കൂടെയുണ്ടാകും. ചെറിയ കാര്യങ്ങള്‍ക്ക് പോലും നീ ചിരിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ്, നീ സന്തോഷത്തോടെ ഇരിക്കുന്നത് കാണുന്നത് എനിക്കും എപ്പോഴും സന്തോഷം തരുന്ന കാര്യമാണ്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ജന്മദിനാശംസകള്. ഈ വര്‍ഷം നിനക്ക് എല്ലാവിധ സന്തോഷവും സ്നേഹവും വിജയവും നല്കട്ടെ, ഒപ്പം എന്നോടൊപ്പം ചിലവഴിക്കാന്‍ ആവശ്യത്തിന് സമയവും നിനക്ക് കിട്ടട്ടെ. ഐ ലവ് യൂ'' , ഗോപിക കുറിച്ചു. ഷഫ്നയ്ക്കൊപ്പമുളള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ഗോപിക പങ്കുവച്ചിട്ടുണ്ട്.






