
കൊച്ചി: സി.എം.ആര്.എല്‍. കമ്പനിയുടെ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെടുത്തി കമ്പനി എം.ഡി. ശശിധരന് കര്‍ത്തയുടെ മകള്‍ ഷിബി എസ്. കര്‍ത്തയെ ഇ.ഡി. ചോദ്യംചെയ്തു. ഇന്നലെ കൊച്ചിയിലെ ഇ.ഡി. ആസ്ഥാനത്തേക്ക് വിളിപ്പിച്ചായിരുന്നു ചോദ്യംചെയ്ല്. ശശിധരന് കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള നിപുണ ഇന്റര്‍നാഷണല്‍ ൈപ്രവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഷിബി എസ്. കര്‍ത്ത. ചട്ടങ്ങള്‍ പാലിക്കാതെ പണമിടപാടു നടത്തിയതുമായി ബന്ധപ്പെട്ടാണു ചോദ്യംചെയ്ല്.
മേയ് 27 ന് ശശിധരന് കര്‍ത്തയുടെ വീടും ഓഫീസും ഇ.ഡി. റെയ്ഡ് ചെയ്തിരുന്നു. ഇതില്‍നിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണു ഷിബിയെ വിളിപ്പിച്ചത്. ഇതിനുമുമ്പ് നിപുണ കമ്പനിയേപ്പറ്റിയുള്ള കാര്യങ്ങള്‍ വെളിച്ചത്തു വന്നിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു ഇ.ഡിയുടെ നീക്കം. രാവിലെ 10ന് എത്തിയ ഷിബിയുടെ ചോദ്യംചെയ്ല് വൈകിട്ടും തുടര്‍ന്നു. നിപുണ ഇന്റര്‍നാഷണലിന്റെ ഒരു ഡയറ്കടര്‍ മാത്രമാണ് ഷിബി. ശശിധരന് കര്‍ത്തയുടെ മകന് ശരണ്‍ എസ്.കര്‍ത്ത, മരുമകന് അനില്‍ ആനന്ദപ്പണിക്കര് എന്നിവരാണ് മറ്റ് ഡയറക്ടര്‍മാര്‍. അനിലിന്റെ വീടും ഇ.ഡി. റെയ്ഡ് ചെയ്തിരുന്നു.
ഇന്നലെ ശരണ്‍ എസ്. കര്‍ത്തയെ ചോദ്യം ചെയ്ുമെന്നായിരുന്നു ഇ.ഡി. അറിയിച്ചിരുന്നത്. എന്നാല്‍, ശരണ്‍ ഇന്നലെ ഹാജരായില്ല. സി.എം.ആര്.എല്ലിന്റെ ചരക്കു നീക്കത്തില്‍ വാഹനങ്ങള്‍ നല്‍കിയിരുന്നത് നിപുണയായിരുന്നു. സി.എം.ആര്.എല്ലിലേക്കും പുറത്തേക്കും കമ്പനിയുടെ സാധനങ്ങള്‍, അസംസ്കൃത വസ്തുക്കള്‍ എന്നിവ കൊണ്ടുപോയിരുന്നത് നിപുണയായിരുന്ന






