
ദോഹ: മുതിർന്ന മാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരിപറ്റയുടെ പ്രവാസജീവിത അനുഭവങ്ങളുടെ ആത്മാവിഷ്ക്കാരമായ 'ദോഹയിൽ നടന്നു തീർത്തവഴികൾ' പുസ്തകത്തെ ആധാരമാക്കി എഫ്.സി.സി വായനക്കൂട്ടം പുസ്തകചർച്ച സംഘടിപ്പിച്ചു.പ്രവാസത്തിന്റെ നേർക്കാഴ്ചകൾ ഹൃദയസ്പർശിയായിഅടയാളപ്പെടുത്തിയ പുസ്തകചർച്ച വായനാപ്രേമികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സലതതജദീദ് എഫ്.സി.സി ഹാളിൽ നടന്നപരിപാടിയിൽ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീക്ക് അറയ്ക്കൽ
പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.
എഫ്.സി.സി ഗവേണിംഗ് ബോർഡ് ചെയർമാൻ റഹീം ഓമശേരി അധ്യക്ഷത വഹിച്ചു. എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശേരി,ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല,മലയാളം മിഷൻ ഖത്തർചാപ്റ്റർപ്രസിഡന്റ് ഡോ:പ്രതിഭ രതീഷ്,ഇന്ത്യൻ ഓതേഴ്സ് ഫോറം വൈസ് പ്രസിഡന്റ് അഷറഫ് മടിയേരി, മലയാള ധ്വനി ചീഫ് എഡിറ്റർ ജോൺ ഗിൽബർട്ട്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ,ലോകകേരള സഭ അംഗം അബ്ദു റഊഫ് കൊണ്ടോട്ടി, ജാബിർ റഹ്മാൻഎന്നിവർ പുസ്തകത്തെ മുൻനിർത്തി സംസാരിച്ചു.
പുസ്തക ചർച്ചയ്ക്ക് ശേഷം സദസിന്റെ ചോദ്യങ്ങൾക്ക് രചയിതാവ് അഹമ്മദ് പാതിരിപറ്റ മറുപടി നൽകി. കവി തൻസീം കുറ്റ്യാടി സ്വാഗതവും എഫ് സി സി വായനകൂട്ടം അസിസ്റ്റൻ്റ് കൺവീനർ നൗഫീറഹുസൈൻ നന്ദിയും പറഞ്ഞു.ജൂൺ 18-ന് ഉദ്ഘാടനം ചെയ്യുന്ന എഫ്.സി.സിയുടെ നവീകരിച്ച ലൈബ്രറിയിലേക്ക് മാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരിപ്പറ്റ തന്റെ പുസ്തകം എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശേരിക്ക് കൈമാറി. എഫ്.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റഫീഖ് മേച്ചേരി, സുനില അബ്ദുൽ ജബ്ബാർ, മുനീർ തൂലിക, നസീഹ മജീദ്, മജീദ് നാദാപുരം, സുനിൽ പെരുമ്പാവൂർ, അൻസാർ അരിമ്പ്ര എന്നിവർ നേതൃത്വം നൽകി.
ഷഫീക്ക് അറയ്ക്കൽ





