More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

ചോദ്യപേപ്പര്‍ ചോര്‍ച്ച ആശങ്ക: ടെലിഗ്രാമിന്‌ താല്‍ക്കാലിക നിരോധനം

Authored by Web Desk | Last updated: 16 Jun 2026, 11:53 PM | 1 min read

Print
ചോദ്യപേപ്പര്‍ ചോര്‍ച്ച ആശങ്ക: ടെലിഗ്രാമിന്‌ താല്‍ക്കാലിക നിരോധനം

ന്യൂഡല്‍ഹി: ക്രമക്കേടുകള്‍ക്ക്‌ ഉപയോഗിച്ചേക്കാമെന്ന ആശങ്കയെത്തുടര്‍ന്നു നീറ്റ്‌ യു.ജി. പ്രവേശന പരീക്ഷ വീണ്ടും നടത്തുന്നതിനു മുമ്പ്‌ ഇന്ത്യയില്‍ ടെലിഗ്രാം ആപ്പ്‌ താല്‍ക്കാലികമായി ബേ്ലാക്ക്‌ ചെയ്‌തു. മേയ്‌ മാസത്തില്‍ നടന്ന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന ആരോപണത്തെത്തുടര്‍ന്ന്‌ റദ്ദാക്കിയ സാഹചര്യത്തിലാണു മുന്‍കരുതല്‍ നടപടി. ഈ മാസം 21 നാണു പുനഃപരീക്ഷ.

പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്‌റ്റിങ്‌ ഏജന്‍സി (എന്‍.ടി.എ) കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്‌തു. വിദ്യാര്‍ഥികളെ വഞ്ചിക്കാന്‍ തട്ടിപ്പ്‌ സംഘങ്ങള്‍ പ്ലാറ്റ്‌ഫോം (ടെലിഗ്രാം) ആസൂത്രിതമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണു നടപടിയെന്ന്‌ അവര്‍ പറഞ്ഞു.

എന്നാല്‍ ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരോധനത്തെ വിമര്‍ശിച്ചു. ടെലിഗ്രാം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിയന്ത്രണം എങ്ങനെ നടപ്പാക്കുമെന്ന്‌ ഇതുവരെ വ്യക്‌തമായിട്ടില്ല.മേയ്‌ 3ന്‌ രാജ്യത്തുടനീളമുള്ള 5,000ത്തിലധികം കേന്ദ്രങ്ങളിലായി ഏകദേശം 22.8 ലക്ഷം വിദ്യാര്‍ഥികളാണ്‌ പരീക്ഷ എഴുതിയത്‌. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം പരക്കെ പ്രതിഷേധത്തിന്‌ കാരണമായതോടെ ദിവസങ്ങള്‍ക്കകം എന്‍.ട.ിഎ. പരീക്ഷ റദ്ദാക്കുകയായിരുന്നു.

കേസ്‌ സെന്‍ട്രല്‍ സി.ബി.ഐയാണ്‌ അന്വേഷിക്കുന്നത്‌. ഇതുവരെ പത്തിലധികം പേരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ഈ മാസം 22 വരെയകും ടെലിഗ്രാമിനുള്ള നിയന്ത്രണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തെളിവുകള്‍ വ്യാജമായി നിര്‍മിക്കാന്‍ ഉപയോഗിച്ചതായി ചൂണ്ടിക്കാട്ടി, ഈ മാസം 30 വരെ ഇന്ത്യയില്‍ മെസേജ്‌ എഡിറ്റ്‌ ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനും സര്‍ക്കാര്‍ ടെലിഗ്രാമിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാടുന്ന ഇന്ത്യന്‍ സൈബര്‍ ൈക്രം കോര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) വ്യാജവാര്‍ത്ത പ്രചരിപ്പിച്ച നിരവധി ടെലിഗ്രാം ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും നീക്കം ചെയ്‌തതായ ി എന്‍.ടി.എ. അറിയിച്ചു.സര്‍ക്കാര്‍ നടപടി സുതാര്യതയില്ലാത്തതും ഭരണഘടനാ വിരുദ്ധവുമാണെന്ന്‌ ഇന്ത്യന്‍ ഡിജിറ്റല്‍ അവകാശ സംഘടനയായ ഇന്റര്‍നെറ്റ്‌ ഫ്രീഡം ഫൗണ്ടേഷന്‍ (ഐ.എഫ്‌.എഫ്‌.) പറഞ്ഞു.'ടെലിഗ്രാം ബേ്ലാക്ക്‌ ചെയ്‌ത നടപടി തിടുക്കത്തിലുള്ളതും ഫലപ്രദമല്ലാത്തതുമാണ്‌. പരീക്ഷ ചോര്‍ച്ചയുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തുന്നതിന്‌ പകരം സാധാരണ ഉപയോക്‌താക്കളെ ശിക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌.

നീറ്റ്‌ പരീക്ഷയ്‌ക്കുള്ള തയാറെടുപ്പിന്റെ അവസാന ദിവസങ്ങളിലാണ്‌ നിയന്ത്രണം വന്നിരിക്കുന്നത്‌. പഠന ഗ്രൂപ്പുകള്‍ക്കും, സംശയങ്ങള്‍ തീര്‍ക്കാനും, പഠന സാമഗ്രികള്‍ പങ്കുവയ്‌ക്കാനുമായി ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളാണ്‌ ടെലിഗ്രാമിനെ ആശ്രയിക്കുന്നത്‌' - ഐ.എഫ്‌.എഫ്‌. വ്യക്‌തമാക്കി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

No Image

ആസ്‌ഥാനമന്ദിരം ഒഴിയാന്‍ നിര്‍ദേശം; രണ്ടു മാസം സമയപരിധി

No Image

സുഭാഷ്‌ ചന്ദ്രയുടെ ബംഗ്ലാവ്‌ 1,260 കോടിക്ക്‌ വിറ്റു

No Image

ശിവസേന എം.പിമാര്‍ക്ക്‌ 50 കോടി വീതം വാഗ്‌ദാനമെന്ന്‌ ആരോപണം

No Image

ടെലിഗ്രാമിന്റെ താല്‍ക്കാലിക നിരോധനത്തെ ന്യായീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

No Image

ടെലിഗ്രാം നിരോധനം: ചോദ്യശരങ്ങളുമായി പ്രതിപക്ഷം

No Image

സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്‌?