More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

ഇറാന്റെ തന്ത്രം പ്രയോഗിച്ച്‌ യു.എസും എണ്ണ കടത്തി

Authored by Web Desk | Last updated: 16 Jun 2026, 11:54 PM | 1 min read

Print
ഇറാന്റെ തന്ത്രം പ്രയോഗിച്ച്‌ യു.എസും എണ്ണ കടത്തി

ദുബായ്‌: ഹോര്‍മുസ്‌ കടലിടുക്ക്‌ ഇറാന്‍ അടച്ചതിനേത്തുടര്‍ന്ന്‌ ഗള്‍ഫില്‍നിന്നുള്ള എണ്ണനീക്കം തടസപ്പെടാതിരിക്കാന്‍ യു.എസ്‌. സൈന്യം 'കള്ളക്കടത്തിന്‌' മേല്‍നോട്ടം വഹിച്ചെന്ന്‌ റിപ്പോര്‍ട്ടുകള്‍. കപ്പലില്‍നിന്ന്‌ കപ്പലിലേക്ക്‌ എണ്ണ 'ഷട്ടില്‍ സര്‍വീസ്‌' നടത്തുന്ന തന്ത്രമാണ്‌ യു.എസ്‌. പ്രയോഗിച്ചത്‌. ഉപരോധകാലത്ത്‌ ഇറാന്‍ ദീര്‍ഘകാലം നടപ്പാക്കിയ അതേ തന്ത്രമാണിത്‌.

ഹോര്‍മുസ്‌ കവാടത്തിനു പുറത്ത്‌ കാത്തുകിടക്കുന്ന ടാങ്കറുകളിലേക്ക്‌ എണ്ണ എത്തിക്കാന്‍ വ്യോമ, ജല ഡ്രോണുകളും ഹെലികോപ്‌ടറുകളും ഉപയോഗിച്ച്‌ യു.എസ്‌. സൈന്യം സുരക്ഷയൊരുക്കി.

യു.എ.ഇയിലെ ഫുജൈറ തീരവും ഒമാനിലെ സോഹാര്‍ തുറമുഖവും കേന്ദ്രീകരിച്ചായിരുന്നു യു.എസ്‌. മേല്‍നോട്ടത്തിലുള്ള എണ്ണക്കൈമാറ്റം. കഴിഞ്ഞമാസം ആദ്യം ആരംഭിച്ച ഈ ദൗത്യത്തില്‍ 92 കപ്പലുകള്‍ പങ്കെടുത്തതായി ഷിപ്പിങ്‌ ഡേറ്റയുടെയും ഉപഗ്രഹചിത്രങ്ങളുടെയും അടിസ്‌ഥാനത്തില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സ്‌' റിപ്പോര്‍ട്ട്‌ ചെയ്‌തു. ഫുജൈറ തീരത്ത്‌ കപ്പലുകള്‍ വശംചേര്‍ന്ന്‌, നിരനിരയായി കിടക്കുന്നതാണ്‌ ഉപഗ്രഹചിത്രങ്ങളിലുള്ളത്‌. ഫുജൈറയിലും സോഹാറിലുമായി കഴിഞ്ഞ 11-ന്‌ മാത്രം 17 ജോഡി കപ്പലുകള്‍ ഒരേസമയം എണ്ണക്കടത്തില്‍ പങ്കെടുത്തതായി ഉപഗ്രഹചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ ഒന്‍പതിന്‌ ഇറാന്‍ വെടിവച്ചിട്ട ഒരു യു.എസ്‌. അപാഷെ ഹെലികോപ്‌ടറും എണ്ണക്കടത്ത്‌ ദൗത്യത്തിന്റെ ഭാഗമായിരുന്നെന്ന വിവരം പുറത്തുവന്നു. അതേദിവസം സോഹര്‍ തുറമുഖത്തിന്റെ ഒരു ചെറിയഭാഗത്ത്‌ കൂടിക്കിടന്നത്‌ ആറ്‌ ജോഡി ടാങ്കര്‍ കപ്പലുകളാണ്‌. ഇത്തരം എണ്ണക്കടത്തില്‍ സെന്‍ട്രല്‍ കമാന്‍ഡ്‌ സേനകള്‍ പങ്കെടുത്തിട്ടില്ലെന്നു യു.എസ്‌. പ്രതിരോധ ഉദ്യോഗസ്‌ഥര്‍ റോയിട്ടേഴ്‌സിനോട്‌ പ്രതികരിച്ചു. അപാഷെ ഹെലികോപ്‌ടറിലുണ്ടായിരുന്ന വൈമാനികരെ ആളില്ലാ ബോട്ട്‌ ഉപയോഗിച്ച്‌ രക്ഷപ്പെടുത്തി. യു.എസ്‌. നടത്തിയ എണ്ണ കള്ളക്കടത്തിനെപ്പറ്റി ഇറാന്‍ ഭരണകൂടം പ്രതികരിച്ചില്ല.യു.എസിന്റെ ഈ രഹസ്യദൗത്യം നടക്കുമ്പോള്‍തന്നെ ഫുജൈറ തുറമുഖം നിരവധി തവണ ഇറാന്റെ ആക്രമണത്തിനു വിധേയമായിരുന്നു. ഒമാന്‍ തീരത്ത്‌ കഴിഞ്ഞ വാരാന്ത്യത്തിലും ഒരു ടാങ്കറിനുനേരേ വ്യോമാക്രമണമുണ്ടായെന്ന്‌ ബ്രിട്ടീഷ്‌ മാരിടൈം റിസ്‌ക്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പ്‌ 'വാന്‍ഗാര്‍ഡ്‌' വെളിപ്പെടുത്തി. ആക്രമണത്തേത്തുടര്‍ന്ന്‌ ടാങ്കറില്‍ ചോര്‍ച്ചയുണ്ടായി. എന്നാല്‍, ഈ ടാങ്കര്‍ എണ്ണ കള്ളക്കടത്തില്‍ പങ്കെടുത്തതായിരുന്നോയെന്ന്‌ വ്യക്‌തമല്ല.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവകാശവാദവുമായി ട്രംപ്‌: ഞാനാണ്‌ ബോസ്‌, ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ തലയിലേക്ക്‌ വീണ്ടും ബോംബുകള്‍ ഇടും

അവകാശവാദവുമായി ട്രംപ്‌: ഞാനാണ്‌ ബോസ്‌, ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ തലയിലേക്ക്‌ വീണ്ടും ബോംബുകള്‍ ഇടും

ഒന്നു വിളിച്ചാല്‍ മതി, ടോയ്‌ലറ്റ്‌ അരികിലെത്തും

ഒന്നു വിളിച്ചാല്‍ മതി, ടോയ്‌ലറ്റ്‌ അരികിലെത്തും

ഇന്ത്യയെ യു.എസ്‌. സംരക്ഷിക്കുമെന്നും ട്രംപ്‌; നാവികരുടെ സുരക്ഷ തേടി മോദി

ഇന്ത്യയെ യു.എസ്‌. സംരക്ഷിക്കുമെന്നും ട്രംപ്‌; നാവികരുടെ സുരക്ഷ തേടി മോദി

യു.എസ്‌.-ഇറാന്‍ ധാരണാപത്രം: ചടങ്ങില്‍ ഖത്തറും

യു.എസ്‌.-ഇറാന്‍ ധാരണാപത്രം: ചടങ്ങില്‍ ഖത്തറും

No Image

മരിച്ച 12 പേരില്‍ ഇന്ത്യക്കാരനും

No Image

ആഗോള വെല്ലുവിളികള്‍ ചര്‍ച്ചചെയ്‌ത്‌ ജി7 നേതാക്കള്‍