മെലോണി സംഗമം' ന്യൂഡല്‍ഹി: ആഗോള വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും യുൈക്രനു പിന്തുണ ഉറപ്പിക്കാനും യു.എസ്- ഇറാന് കരാറിനെ സ്വാഗതം ചെയ്യാനുമായി ജി7 നേതാക്കള്‍ ഒത്തുകൂടി. ഫ്രാന്‍സിലെ ഇവിയന്-ലെസ്-ബെയിന്‍സില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുത്തു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായുള്ള മോദിയുടെ കൂടിക്കാഴ്ച സാമൂഹിക മാധ്യമശ്രദ്ധ നേടി.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഗ്രൂപ്പ് ഫോട്ടോയ്ക്കു നില്‍ക്കുംമുമ്പ് മോദിയും മെലോണിയും പരസ്പരം അഭിവാദ്യംചെയ്തു. ഹസ്തദാനം നടത്തി. ഇതിന്റെ വീഡിയോ വൈറലായി. ഓഡിയോ വ്യക്തമല്ലെങ്കിലും, സാമൂഹികമാധ്യമങ്ങളിലെ അവരുടെ ജനപ്രീതിയെക്കുറിച്ച് മോദി മെലോണിയോട് പരാമര്ശിക്കുന്നെന്നാണ് സൂചന. ഇറ്റാലിയന്‍ പ്രധാനമന്ത്രി അതിന് മറുപടി നല്കി: 'അതെ, നമ്മള് ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തരായ സുഹൃത്തുക്കളാണ്'. ഇക്കഴിഞ്ഞ മാസം മോദി റോം സന്ദര്‍ശനത്തിനിടെ മെലോണിക്ക് പാര്‍ലെയുടെ മെലഡി ടോഫിയുടെ ഒരു പായ്ക്കറ്റ് സമ്മാനമായി നല്കി. വൈറലായ 'മെലഡി' പദവുമായി ബന്ധപ്പെടുത്തി. ഇരുവരുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്തുള്ള മെലഡി പ്രയോഗം2023-ലെ അവരുടെ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇന്റര്‍നെറ്റ് തമാശയാക്കിയത്. 2025 ജൂണില്‍, ജി 7 ഉച്ചകോടിക്കിടെ മോദിയുമൊത്തുള്ള സെല്‍ഫി വീഡിയോ മെലോണി പോസ്റ്റ് ചെയ്തിരുന്നു. 'മെലഡി ടീമില്‍നിന്ന് ഹലോ' എന്ന അടിക്കുറിപ്പോടെ.
വൈറലായി മോദി




