
കൊച്ചി: അറബിക്കടലില്‍ എം.എസ്.സി എല്‍സ-3 കപ്പല്‍ മുങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും ദോഷവശങ്ങളെക്കുറിച്ച് ആധികാരിക പഠനം നടത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കപ്പല്‍ ഉടമകള്‍ സമര്‍പ്പിച്ച സ്വകാര്യ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. ഇത്ര കാലമായിട്ടും കപ്പലില്‍ നിന്ന് അപകടകരമായ വസ്തുക്കളും അവശിഷടങ്ങളും നീക്കം ചെയ്യാനായിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വതന്ത്രമായ ശാസ്ത്രീയ പഠനം അനിവാര്യമാണെന്ന് ജസ്റ്റിസ് വി.രാജാ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചതും ഇനി സ്വീകരിക്കാനിരിക്കുന്നതുമായ നടപടികള്‍ 23നകം റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
പരിസ്ഥിതി ആഘാത പഠനത്തിനായി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷിചേര്‍ത്താണ് നിര്‍ദേശം നല്‍കിയത്. തീരദേശവാസികള്‍ക്കും വലിയ ഭീഷണിയായ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇപ്പോഴും കടലിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് മത്സ്യ കയറ്റുമതിയെ ബാധിക്കും. കപ്പലിലുള്ള അതീവ അപകടകാരിയായ 339.2 മെട്രിക് ടണ്‍ കാല്‍സ്യം കാര്‍ബൈഡ് കടല്‍ക്ഷോഭത്തിലോ ശക്തമായ ഒഴുക്കിലോ പെട്ട് തീരത്തടിഞ്ഞാല്‍ വലിയ നാശനഷ്ടങ്ങള്‍ക്കും ജീവഹാനിക്കും കാരണമാകും. പ്ലാസ്റ്റിക് നര്‍ഡില്‍സ് അടങ്ങിയ 70 കണ്ടെയ്നറുകളും കപ്പലിലുണ്ട്. കാലവര്‍ഷം എത്തുന്നതോടെ ഇവ കെട്ടഴിഞ്ഞ് പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളില്‍ 72 എണ്ണം മാത്രമാണ് ഇതുവരെ വീണ്ടെടുത്തത്. ബാക്കിയുള്ളവ കടലിന്റെ അടിത്തട്ടിലും കപ്പലിനുള്ളിലുമാണ്. കപ്പലിലെ എണ്ണ നീക്കം ചെയ്തത് ശാസ്ത്രീയമായാണോയെന്ന് വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചു. എല്‍സ 3 അപകടത്തിന്റെ സംയുക്ത പരിസ്ഥിതി ആഘാത പഠനത്തിന് സി.എസ്.ഐ.ആര്, നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒഫ് ഓഷ്യനോഗ്രഫി എന്നീ സ്ഥാപനങ്ങളുമായി കരാര്‍ വച്ചിരുന്നെന്നും അന്തിമ റിപ്പോര്‍ട്ട് ജൂലായ് അവസാനം ലഭിക്കുമെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന് അടക്കം നല്കിയ പൊതുതാത്പര്യ ഹര്‍ജികളും ഉപഹര്‍ജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.






