പോര്‍ചുഗലിനെതിരേ സമനിലയില്‍ കുരുക്കിയ കോംഗോയ്ക്കായി കളിച്ചവരില്‍ ഇന്ത്യന്‍ വംശജനും.
ഇന്ത്യന്‍ വംശജനായ മധ്യനിരക്കാരന് സാമുവല്‍ മുത്തുസാമിയാണ് മധ്യനിരയില്‍ എണ്ണയിട്ട യന്ത്രം പോലെ കളിച്ചത്. 29 വയസുകാരനായ മുത്തുസാമി ഗ്രീസിലെ അട്രോമിറ്റോസ് ക്ലബിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്. ഒളിമ്പിക് ലിയോണ്‍, നാന്റെസ്, ഫോര്‍ടുണ സിറ്റാഡ്, തുര്‍ക്കിയിലെ സൂപ്പര്‍ ലീഗ് ക്ലബ് സിവാസ്പോര്‍ എന്നിവയ്ക്കായും കളലച്ചു. സാമുവല്‍ മുത്തുസാമിയുടെ പിതാവ് തമിഴ്നാട്ടുകാരനാണ്, അമ്മ കോംഗോ വംശജയും. 2019 മുതല്‍ സാമുവല്‍ മുത്തുസ്വാമി കോംഗോ ദേശീയ ടീമിന്റെ ഭാഗമാണ്. 1996 ല്‍ ഫ്രാന്‍സിലാണ് സാമുവല്‍ മുത്തുസാമി ജനിച്ചത്.
ഫ്രഞ്ച് യൂത്ത് ടീമുകളില്‍ ഇടംകിട്ടില്ലെന്ന് ഉറപ്പായതോടെ കോംഗോയിലേക്കു ചുവട് മാറ്റി. പോര്ചുഗലുമായുള്ള മത്സരത്തിലെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ ഇടം പിടിച്ചു. കോംഗോയ്ക്കായി 59 മത്സരങ്ങള്‍ കളിച്ചു. 2024 ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും കളിച്ചു.





