
മെക്‌സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ കരുത്തുമായെത്തിയ കൊളംബിയയ്‌ക്ക് ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. കെ ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ ഏഷ്യന്‍ പ്രതീക്ഷയുമായെത്തിയ ഉസ്‌ബെക്ക്‌സ്ഥാനെ നിലംതൊടീച്ചില്ല.
കൊളംബിയയ്‌ക്കായി ഡാര്‍വിന്‍ മുനോസ്, ലൂയിസ് ഡിയാസ്, ജാമിന്‍ടണ്‍ കാംപസ് എന്നിവര്‍ ഗോളടിച്ചു. അബുസബെക് ഫായ്‌സുലെവാണ് ഉസ്‌ബെക്കിനായി ഗോളടിച്ചത്. കളിയുടെ 67 ശതമാനം സമയത്തും പന്ത് കൊളംബിയന്‍ താരങ്ങളുടെ പക്കലായിരുന്നു.
ഇരുടീമുകള്‍ക്കും ഒന്നാം പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായില്ല. ഒന്നാം പകുതി ഗോള്‍ രഹിതമായി അവസാനിക്കുമെന്നു തോന്നിച്ചു. 40-ാം മിനിറ്റില്‍ ലൂയിസ് ഡയസിന്റെ അസിസ്‌റ്റില്‍ ഡാനിയേല്‍ മുനോസ് കൊളംബിയയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇരുടീമുകളും തുടരന്‍ ആക്രമണങ്ങള്‍ നടത്തി. ഉസ്‌ബെക്കിന്റെ പ്രത്യാക്രമണങ്ങളില്‍ വിറച്ചു.
കളി ഒരു മണിക്കൂര്‍ പിന്നിട്ട് വൈകാതെ സമനില ഗോളുമെത്തി. അബുസ്‌ബെക്ക് ഫയ്‌സുള്ളെവിന്റെ ഹെഡര്‍ കൊളംബിയന്‍ ഗോള്‍ കീപ്പര്‍ കാമിലോ വര്‍ഗാസിനെ മറികടന്നു വലയില്‍ കയറി. സമനില പിറന്നതോടെ ഹാമിഷ് റോഡ്രിഗസും റോഡ്രിഗസും ലൂയിസ് ഡയസും ഉസ്‌ബെക്ക് ബോക്‌സില്‍ കയറിയിറങ്ങി. 65-ാം മിനിറ്റില്‍ ലൂയിസ് ഡയാസിന്റെ ഗോളുമെത്തി. ഇഞ്ചുറി ടൈമില്‍ ജാമിങ്‌ടണ്‍ കാംപസിന്റെ ഹെഡറിലൂടെ കൊളംബിയ മൂന്നാം ഗോളുമടിച്ചു.




