
അര്‍ലിങ്‌ടണ്‍: ഡാളസ് സ്‌റ്റേഡിയത്തില്‍ ക്ര?യേഷ്യക്കെതിരേ നടന്ന എല്‍ ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ കിടിലന്‍ പ്രകടനമാണു കണ്ടത്‌്.
2018 ലോകകപ്പിലെ സെമി ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച ക്ര?യേഷ്യയെ അവര്‍ തകര്‍ത്തു വിട്ടു.
54 ശതമാനം സമയത്തു മാത്രം പന്ത് കാലിലുണ്ടായിരുന്ന ഇംഗ്ലീഷുകാര്‍ 20 തവണ ഷോട്ടുകള്‍ പായിച്ചു. മറുപക്ഷത്ത് 11 തവണ മാത്രമാണു ഷോട്ടുകള്‍ പിറന്നത്‌്. ഇംഗ്ലണ്ട് ലക്ഷ്യത്തിലേക്ക് 12 ഷോട്ടുകളും ക്ര?യേഷ്യ അഞ്ച് ഷോട്ടുകളുമാണു പായിച്ചത്‌്. ഇംഗ്ലണ്ട് 476 പാസുകള്‍ പൂര്‍ത്തിയാക്കി. എതിരാളികള്‍ 431 പാസുകള്‍ പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് കോച്ച് തോമസ് ടുഷല്‍ ഒരുക്കിയ 4-2-3-1 ഫോര്‍മേഷനില്‍ ഹാരി കെയ്‌നായിരുന്നു മുന്നില്‍ നിന്നത്. സ്ലാട്‌കോ ഡാലിച് ഒരുക്കിയ ക്ര?യേഷ്യന്‍ നിര 3-4-3 ഫോര്‍മേഷനിലായിരുന്നു. ആക്രമണ ഫുട്‌ബോള്‍ കാഴ്‌ചവച്ചപ്പോള്‍ പ്രതിരോധത്തില്‍ ചില വിള്ളലുകള്‍ വീണതായി കോച്ച് ടുഷല്‍ സമ്മതിച്ചു.
ഇംഗ്ലീഷ് നിര ആദ്യമായാണു നേരിട്ട് ആക്രമണത്തിനു മുതിരുന്നത്. കളി തുടങ്ങി 12-ാം മിനിറ്റില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. ക്ര?യേഷ്യന്‍ ബോക്‌സില്‍ വെറ്ററന്‍ താരം ലൂകാ മോഡ്രിചിന്റെ ഫൗളില്‍ പെനാല്‍റ്റി. വാര്‍ പരിശോധിച്ചാണു റഫറി പെനാല്‍റ്റി വിധിച്ചത്‌്. കെയ്‌ന്‍ എടുത്ത സ്‌പോട്ട് കിക്ക് ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച് തടുത്തു. പക്ഷേ ഗോള്‍ കീപ്പര്‍ കിക്കെടുക്കും മുമ്പ് മുന്നോട്ടു കയറിയെന്നു കാണിച്ച് റഫറി വീണ്ടും സ്‌പോട്ട് കിക്കിലേക്കു ചൂണ്ടി. ഇത്തവണ കെയ്‌നു പിഴച്ചില്ല.
36-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബാറ്റുറിണയുടെ സമനില ഗോള്‍. പെറ്റാര്‍ സുസിച് എത്തിച്ചു നല്‍കിയ പന്തിനെ ബാറ്റുറിണ ഗോളാക്കി. ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോഡിന്റെ വിടര്‍ത്തിയ കൈകളെ മറികടന്നാണു പന്ത് വലയില്‍ കയറിയത്. 42-ാം മിനിറ്റില്‍ കെയ്‌ന്‍ വീണ്ടും ഇംഗ്ലണ്ടിനെ രക്ഷിച്ചു.
ഡെക്ലാന്‍ റൈസ് എത്തിച്ചു നല്‍കിയ പന്തിനെ സ്‌ട്രൈക്കര്‍ കൃത്യമായി വലയിലാക്കി. അതോടെ ഇംഗ്ലണ്ടിനായി ലോകകപ്പില്‍ 10 ഗോളുകളെന്ന ഗാരി ലിനേക്കറുടെ റെക്കോഡിനൊപ്പമെത്താന്‍ കെയ്‌നായി. ഇഞ്ചുറി ടൈമില്‍ ക്ര?യേഷ്യ ഒപ്പമെത്തി. ഐവാന്‍ പെരിസിചിന്റെ ക്രോസിനെ വലയിലാക്കി പെറ്റാര്‍ മൂസയാണു മത്സരം ആവേശകരമാക്കിയത്.
രണ്ടാം പകുതി തുടങ്ങി വൈകാതെ ജൂഡ് ബെല്ലിങാം ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. എലിയട്ട് ആന്‍ഡേഴ്‌സണാണ് ഗോളിനു വഴിവച്ചത്. 72-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡനു പകരം മാര്‍കസ് റാഷ്‌ഫോഡ് കളത്തില്‍. 85-ാം മിനിറ്റില്‍ റാഷ്‌ഫോഡും ക്ര?യേഷ്യന്‍ വലയില്‍ പന്തെത്തിച്ചു. ബുകായോ സാകയുടെ മുന്നേറ്റമാണു ഗോളിനു വഴിയായത്.




