
അര്‍ലിങ്‌ടണ്‍(യു.എസ്.എ.): ഫുട്‌ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനും കൊളംബിയയ്‌ക്കും തകര്‍പ്പന്‍ വിജയത്തുടക്കം. ഇംഗ്ലണ്ട് 4-2 നു ക്ര?യേഷ്യയെ തോല്‍പ്പിച്ചപ്പോള്‍ കൊളംബിയ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഉസ്‌ബെക്ക്‌സ്‌ഥാനെ പരാജയപ്പെടുത്തി.
പനാമയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് ആഫ്രിക്കയില്‍നിന്നുള്ള ഘാനയും വിജയമാഘോഷിച്ചു. അര്‍ലിങ്‌ടണിലെ ഡാളസ് സ്‌റ്റേഡിയത്തില്‍ നടന്ന എല്‍ ഗ്രൂപ്പ് മത്സരത്തിലാണ് ഇംഗ്ലണ്ട് ക്ര?യേഷ്യയെ തോല്‍പ്പിച്ചത്‌്.
ഇംഗ്ലീഷുകാര്‍ക്കായി ഹാരി കെയ്‌ന്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. ജൂഡ് ബെല്ലിങാം, മാര്‍കസ് റാഷ്‌ഫോഡ് എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. മാര്‍ട്ടിന്‍ ബാറ്റൂണിയ, പെറ്റാര്‍ മുസ എന്നിവരാണു ക്ര?യേഷ്യക്കായി ഗോളടിച്ചത്. മത്സരത്തില്‍ ഗോളടിച്ചതോടെ ഹാരി കെയ്‌ന്‍ ചരിത്രത്തില്‍ ഇടംനേടി.
മൂന്ന് വ്യത്യസ്‌ത ലോകകപ്പുകളില്‍ ഗോളടിക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമാണു കെയ്‌ന്‍. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും (2018, 2022) കെയ്‌ന്‍ ഗോളടിച്ചിരുന്നു. ഇതിഹാസ താരം ഡേവിഡ് ബെക്കാമാണു കെയ്‌നിന്റെ മുന്‍ഗാമി. 1998, 2002, 2006 ലോകകപ്പുകളിലാണു ബെക്കാം താരം ഗോളടിച്ചത്. മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന കെ ഗ്രൂപ്പ് മത്സരത്തില്‍ കൊളംബിയയ്‌ക്കായി ഡാനിയേല്‍ മുനോസ്, ലൂയിസ് ഡിയാസ്, ഹാമിന്റണ്‍ കാംപസ് എന്നിവര്‍ ഗോളടിച്ചു. ഉസ്‌ബെക്ക്‌സ്‌ഥാനായി അബൂസബെക് ഫയ്‌സുലേവാണ് ഗോളടിച്ചത്. മൂന്ന് ഗോള്‍ വഴങ്ങിയെങ്കിലും കൊളംബിയെ വിറപ്പിക്കുന്ന പോരാട്ടം പുറത്തെടുക്കാന്‍ ഉസ്‌ബെക്കുള്‍ക്കായി. പനാമയ്‌ക്കെതിരേ നടന്ന എല്‍ ഗ്രൂപ്പ് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഗോളടിച്ച് കാബെല് യിറെങ്കിയാണു ഘാനയെ ജയിപ്പിച്ചത്.
സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിന്‌് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരേ 1-1 നു സമനില വഴങ്ങേണ്ടി വന്നു. ഹൂസ്‌റ്റണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റില്‍ ജോയ കാന്‍സെലോയിലൂടെ പോര്‍ചുഗല്‍ മുന്നിലെത്തിയിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ യൊനെ വീസ പോര്‍ചുഗലിനെ ഞെട്ടിച്ച ഗോളടിച്ചു. കളിക്കളത്തില്‍ നിറം മങ്ങിയെങ്കിലും ആറാം ലോകകകപ്പ് കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.
അര്‍ജന്റീനയുടെ ലയണല്‍ മെസിയാണ് ഒന്നാമന്‍. ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഔട്ട്‌ഫീല്‍ഡ് താരമെന്ന നേട്ടവും ക്രിസ്‌റ്റ്യാനോയ്‌ക്കാണ്. 41 വയസും 132 ദിവസവും പ്രായമുള്ളപ്പോഴാണു ക്രിസ്‌റ്റ്യാനോ കോംഗോയ്‌ക്കെതിരേ കളിച്ചത്.




