
മൂവാറ്റുപുഴ: പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു. വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് കേന്ദ്രങ്ങളല്‍ 20 ന് വൈകിട്ട് നാലിന് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. കെ.എസ്.കെ.ടി.യു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ ചേര്‍ന്ന മേഖലാതല പ്രവര്‍ത്തക യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
സംസ്‌ഥാന ട്രഷറര്‍ സി.ബി. ദേവദര്‍ശനന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ല പ്രസിഡന്റ് എന്‍.സി. ഉഷാകുമാരി അധ്യക്ഷയായി. ജില്ല സെക്രട്ടറി ടി.സി. ഷിബു, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. അശോകന്‍. ജിഷ ശ്യാം, ജില്ല ട്രഷറര്‍ എന്‍.എസ്. സജീവന്‍, മൂവാറ്റുപുഴ ഏരിയ സെക്രട്ടറ കെ.ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു.




