
മട്ടാഞ്ചേരി: വികസിത ഭാരത് പ്രഖ്യാപനം തങ്ങളുടെ മുദ്രാവാക്യമായി യുവാക്കളടക്കമുള്ളവര്‍ ഏറ്റെടുക്കണമെന്നും തൊഴില്‍ തേടുന്നവരല്ല തൊഴില്‍ നല്കുന്നവരായി തലമുറകള്‍ മാറണമെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു .
രാജ്യം വികസന കുതി പ്പിലാണ്. വ്യവസായിക നിര്‍മ്മാണ മേഖ ലകളിലെ വെല്ലുവിളികള്‍ ഏറ്റെടുത്ത് യു വജനങ്ങള്‍ തൊഴില്‍ദാതാക്കളാകാന്‍ മുന്നിട്ടിറങ്ങണം. സാമ്പത്തിക-വാണിജ്യ മേഖലകള്‍ ഇതിന് പിന്ബലമേകണം. അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വേദങ്ങളിലും മഹാഭാരതത്തിലും തൊഴില്‍ ദാതാക്കളെ കുറിച്ച് വിശകലനങ്ങളുണ്ട് .പാരമ്പരാഗതമായി ഭാരതം വന്‍സാമ്പത്തിക ശക്തിയായിരുന്നു. ഭാരതത്തെ മുഗളന്മാര് കൊള്ളയടിച്ചു. ബ്രിട്ടിഷുകാര്‍ സര്‍വ്വ മേഖലകളെയും തകര്‍ത്തു. ഭാരതീയരെ അടിമത്വ മനോഗതിക്കാരാക്കി. രാജ്യം വികസന കുതിപ്പിലാണ് അതില്‍ നമ്മളും മുന്നേറണം പങ്കാളികളാകണം. ചേംബര്‍ പ്രസിഡന്റ് രാജ് കുമാര്‍ ഗുപ്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിരാഗ് ഷാ നന്ദി പറഞ്ഞു.



