ആലുവ: ആലുവ റെയില്‍വേ സ്റ്റേഷന് ഭാഗത്ത് വീണ്ടും മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞദിവസം ആലുവ റെയില്‍വേ സ്റ്റേഷന് ഭാഗത്തുള്ള തായിസ് എന്ന തുണി കടയിലെ പിന്‍വശത്തു കൂടിയാണ് മോഷ്ടാക്കള്‍ എസിയുടെ കോയില്‍ കവര്‍ന്നെടുത്തത്.
കഴിഞ്ഞാഴ്ച ആലുവ റെയില്‍വേ സ്റ്റേഷന് ഭാഗത്ത് പല സ്ഥാപനങ്ങളില്‍ നിന്നായി മോഷ്ടാക്കള്‍ എസിയുടെ കോയില്‍ കവര്‍ച്ച ചെന്റയ്തിരുന്നു. പ്രസ്തുത സംഭവം പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മോഷ്ടാക്കള്‍ വീണ്ടും ആലുവയില്‍ വിലസുന്നു. സമാനമായ സംഭവം ആലുവ തോട്ടുമുഖത്തുള്ള സ്ഥാപനത്തിലും ഉണ്ടായിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് പെട്രോളിങ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ ടൗണ്‍ യൂണിറ്റ് ഭാരവാഹികള്‍ അധികൃത ആവശ്യപ്പെട്ടു.




