
മൂവാറ്റുപുഴ: ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം എന്ന പദ്ധതിയുടെ ഭാഗമായി ആയവന പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കൃഷി ഭവനില്‍ നിന്നും 4000 ബെന്തി തൈകള്‍ സൗജന്യമായി വിതരണം നടത്തി. തൈ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഭാഷ് കടക്കോട്ട് നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുറുമി അജീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്സി ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പഴ്സണ്‍ ജാന്‍സി ജോര്‍ജ് മെമ്പര്‍മാരായ സുനിത അലക്സ്, ഐഷ ഷാമോന്, കെ.ടി. രാജന്, സ്വാതി രതീഷ്, മഞ്ജു റെജി, വിദ്യ രഞ്ജിത്ത്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ബേബി കാക്കനാട്, രാജു, സി.ഡി.എസ് ചെയര്‍പഴ്സണ്‍ ഷീല സാബു എന്നിവര്‍ സംബന്ധിച്ചു. കൃഷി ഓഫീസര്‍ ഇ.എം. മനോജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ബിന്‍സി ജോണ്‍ നന്ദിയും പറഞ്ഞു.


