കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് നങ്ങേലിപ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് സര്‍വീസ് ലൈന്‍ വലിക്കുന്നതിനായി പോസ്റ്റില്‍ കയറിയ ലൈന്മാന് ഹസന് പി.എം. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് പോസ്റ്റിന് മുകളില്‍ ബോധരഹിതനായി. ഹസന് സുരക്ഷ ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ വൈദ്യുതി ലൈനുകള്‍ക്കിടയില്‍ പോസ്റ്റില്‍ തൂങ്ങിക്കിടന്ന നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സേ്റ്റഷന് ഓഫീസര്‍ സതീഷ് ജോസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സിദ്ധീഖ് ഇസ്മായില്‍ എന്നിവര്‍ വൈദ്യുത പോസ്റ്റില്‍ കയറി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ഹസനെ സുരക്ഷിതമായി താഴെ ഇറക്കി ആംബുലന്‍സില്‍ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ എത്തിച്ചു.സേ്റ്റഷന് ഓഫീസര്‍ മുഹമ്മദ് അജ്മല്‍ ഷായുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ കെ.പി. ഷമീര്‍, ആബിദ് ഒ.എ.,സായി അനുരാഗ്,രാഗേഷ് കുമാര്‍ ഒ.ജി.,ശ്രീജിത്ത് പി. കെ.,ഹോംഗാര്‍ഡ്മാരായ സി.ഉണ്ണികൃഷ്ണന്, എം. സേതു എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.




