
തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യത്തിനായി ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതിനായി വണ്‍ കേരള കരുതല്‍ മിഷന് പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി അധ്യക്ഷനായ കൗണ്‍സിലായിരിക്കും രൂപീകരിക്കുക. പതിനായിരം എംഎസ്എംഇ സംരംഭങ്ങള്‍ ആരംഭിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കേരള എംഎസ്എംഇ ഗ്രോത്ത് സ്കീമിന് നേതൃത്വം നല്‍കും.
വണ്‍ കേരള കരുതല്‍ മിഷന് പദ്ധതിക്കായി സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പടെ സ്വരൂപിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുതാര്യമായി സഹായം വിതരണം ചെയ്യാനുള്ള സംവിധാനമാണിത്. സംഭാവനങ്ങള്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി. വ്യക്തികളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കും.






