
തിരുവനന്തപുരം: കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരള നോളജ് വാലി സ്ഥാപിക്കുമെന്നും ഇതിനായി ഉപദേശക സമിതി ഉണ്ടാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. കേരളത്തില്‍ സാറ്റ്ലൈറ്റ് വിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുമെന്നും സ്വകാര്യ സാറ്റ്ലൈറ്റ് വിക്ഷേപ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും പറഞ്ഞു.
സ്പേസ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. കേരളത്തില്‍ തന്നെ അവസരം ഉണ്ടാക്കാന്‍ വേണ്ട പദ്ധതികള്‍ നടപ്പാക്കും. വയനാട് ട്രൈബല്‍ സര്‍വകലാശാല ആരംഭിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ കാലോചിതമായ മാറ്റം വരുത്തും. സ്വകാര്യ സര്‍വകലാശ ബില്ലില്‍ മാറ്റം വരുത്തി നടപ്പാക്കും.
റിസര്‍ച്ച് പാര്‍ക്കിനായി 60 കോടി രൂപ വകയിരുത്തി. കേരള സില്‍വര്‍ ഇക്കോണമി ആരംഭിക്കും. ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ സ്ഥാപിക്കുന്നതിന്റെ പ്രാരംഭനടപടികള്‍ക്കായി രണ്ട് കോടി രൂപ വകയിരുത്തി. കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റിക്കായി 100 കോടി രൂപ വകയിരുത്തി.






