More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

കിലിയന്‍ എംബാപ്പേയ്ക്ക് ഇരട്ടഗോള്‍ ; ഇറാഖിനെ വീഴ്ത്തി ഫ്രാന്‍സ് രണ്ടാം റൗണ്ടില്‍

Authored by Web Desk | Last updated: 23 Jun 2026, 9:09 AM | 2 min read

Print
കിലിയന്‍ എംബാപ്പേയ്ക്ക് ഇരട്ടഗോള്‍ ; ഇറാഖിനെ വീഴ്ത്തി ഫ്രാന്‍സ് രണ്ടാം റൗണ്ടില്‍
ഫിലാഡല്‍ഫിയ: മോശം കാലാവസ്ഥയെത്തുടര്‍ന്ന് രണ്ട് മണിക്കൂര്‍ തടസ്സപ്പെട്ട മത്സരത്തില്‍ ഇറാഖിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് രണ്ടാം വിജയം നേടിയപ്പോള്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയ്ക്ക് ഇരട്ട ഗോള്‍. ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. മൂന്നാംഗോള്‍ ഒസുമാനേ ഡെംബലേ നേടി.


ആദ്യ പകുതിയില്‍ തന്റെ ടീമിന് കിലിയന്‍ എംബാപ്പെ ലീഡ് സമ്മാനിച്ച് തൊട്ടുപിന്നാലെ മഴയെത്തിയതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കളിതടസ്സപ്പെട്ടു. മത്സരം പുനരാരംഭിച്ചതിന് ശേഷം എംബാപ്പേ തന്റെ 16-ാം ലോകകപ്പ് ഗോള്‍ നേടി. പിന്നാലെ ഉസ്മാന്‍ ഡെംബെലെ പ്രമുഖ ടൂര്‍ണമെന്റുകളിലെ തന്റെ ആദ്യ ഗോള്‍ നേട്ടവുമായി ഫ്രാന്‍സിന്റെ വിജയം ഉറപ്പിച്ചതോടെ അവര്‍ അവസാന 32-ലേക്ക് യോഗ്യത നേടി.


ശക്തമായ മുന്നേറ്റത്തോടെയാണ് ഫ്രാന്‍സ് കളി തുടങ്ങിയത്. അവരുടെ തുടക്കത്തിലെ ആധിപത്യത്തിന് 14-ാം മിനിറ്റില്‍ തന്നെ ഫലം ലഭിച്ചു. പെനാല്‍റ്റി ബോക്‌സിന്റെ അതിരില്‍ നിന്നും എംബാപ്പെ തൊടുത്തുവിട്ട ഇടംകാലന്‍ ഷോട്ട് ഇറാഖ് വലയുടെ ദൂരെയുള്ള കോണിലേക്ക് തുളച്ചുകയറി.


ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം പുതിയ വീര്യത്തോടെയാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയത്. ഇതിനിടെ ഇറാഖ് വരുത്തിയ വലിയൊരു പിഴവ് ഫ്രാന്‍സിന് രണ്ടാമത്തെ ഗോള്‍ സമ്മാനിച്ചു. ഡിഫെന്‍ഡര്‍ സെയ്ദ് തഹ്‌സീന്‍ നല്‍കിയ ഒരു ഷോര്‍ട്ട് ഗോള്‍-കിക്ക് നിയന്ത്രിക്കുന്നതില്‍ ഇറാഖ് കീപ്പര്‍ അഹമ്മദ് ബാസില്‍ പരാജയപ്പെട്ടു; പന്ത് പിടിച്ചെടുത്ത ഉസ്മാന്‍ ഡെംബെലെ നല്‍കിയ പാസ് എംബാപ്പെക്ക് വളരെ എളുപ്പത്തില്‍ വലയിലെത്തിക്കേണ്ടി വന്നതേയുള്ളൂ.


ലീഡ് ഇനിയും ഉയര്‍ത്താന്‍ 'ലെസ് ബ്ലൂസിന്' നിരവധി അവസരങ്ങള്‍ ലഭിച്ചു. ആഡ്രിയന്‍ റാബിയോട്ടിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയപ്പോള്‍, മൈക്കല്‍ ഒലീസ് തൊടുത്തുവിട്ട മനോഹരമായ ഒരു ചിപ്പ് ഷോട്ട് ബാറിലിടിച്ചു തെറിച്ചു. ഒടുവില്‍ ഒലീസിന്റെ ഔട്ട്‌സൈഡ്-ഓഫ്-ദി ഫൂട്ട് പാസില്‍ നിന്നും ഡെംബെലെ ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍ നേടി. ഡെംബെലെ ഫ്രാന്‍സിന് വേണ്ടി കളിക്കുന്ന 20-ാം അന്താരാഷ്ട്ര മേജര്‍ ടൂര്‍ണമെന്റ് മത്സരത്തിലെ ആദ്യ ഗോളായിരുന്നു ഇത്.


മത്സരത്തില്‍ ഇരട്ടഗോളോടെ കിലിയന്‍ എംബാപ്പെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട് പകുതികളുടെയും തുടക്കത്തില്‍ തന്നെ ഗോളുകള്‍ വലയിലെത്തിച്ച എംബാപ്പെ, 16 മത്സരങ്ങളില്‍ നിന്നുള്ള തന്റെ ലോകകപ്പ് ഗോള്‍ നേട്ടം 16 ആയി ഉയര്‍ത്തി. മുന്‍ ജര്‍മ്മന്‍താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡ് തകര്‍ത്ത ലയണല്‍ മെസ്സിയേക്കാള്‍ രണ്ട് ഗോളുകള്‍ മാത്രം പിന്നിലാണ് ഇപ്പോള്‍ എംബാപ്പെ.


ഈ ലോകകപ്പില്‍ കഠിനമായ കാലാവസ്ഥ കാരണം തടസ്സപ്പെടുന്ന ആദ്യ മത്സരമായി ഫ്രാന്‍സ്-ഇറാഖ് പോരാട്ടം മാറി. സ്റ്റേഡിയം നിലനില്‍ക്കുന്ന പ്രദേശത്ത് മിന്നലാക്രമണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന്, ആദ്യ പകുതി അവസാനിച്ചതിന് ശേഷം രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് രണ്ടാം പകുതി ആരംഭിക്കാനായത്.


Tags

  • france
  • worldcup

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എര്‍ലിങ് ഹാലണ്ടിന്റെ ഇരട്ട ഗോള്‍ മികവ് ; സെനഗലിനെ തകര്‍ത്ത് നോര്‍വേ രണ്ടാം റൗണ്ടിലേക്ക്

എര്‍ലിങ് ഹാലണ്ടിന്റെ ഇരട്ട ഗോള്‍ മികവ് ; സെനഗലിനെ തകര്‍ത്ത് നോര്‍വേ രണ്ടാം റൗണ്ടിലേക്ക്

ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മെസ്സി ; ക്ളോസേയുടെ റെക്കോഡും മറികടന്നു

ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മെസ്സി ; ക്ളോസേയുടെ റെക്കോഡും മറികടന്നു

അര്‍ജന്റീന രണ്ടാം റൗണ്ടില്‍ കടന്നു; പെനാല്‍റ്റി പാഴാക്കിയ രണ്ടുഗോള്‍ നേടി ; മെസ്സിക്ക് റെക്കോഡ്

അര്‍ജന്റീന രണ്ടാം റൗണ്ടില്‍ കടന്നു; പെനാല്‍റ്റി പാഴാക്കിയ രണ്ടുഗോള്‍ നേടി ; മെസ്സിക്ക് റെക്കോഡ്

മൂന്നടിച്ച്‌ ഈജിപ്‌ത്

മൂന്നടിച്ച്‌ ഈജിപ്‌ത്

ബെല്‍ജിയം പെട്ടു

ബെല്‍ജിയം പെട്ടു

ഇതിഹാസമായി സീക്കോ

ഇതിഹാസമായി സീക്കോ