തിരുവനന്തപുരം: പുതുയുഗ കേരളം ലക്ഷ്യമാക്കി സുപ്രധാനമായ ചില പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ തന്ത്രപ്രധാന മേഖലകളെയും സേവനമേഖലകളെയും ലക്ഷ്യമിട്ടാണ് ഈ പദ്ധതികള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്.
സതേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ഉള്‍പ്പെടുത്തി ദേശീയപ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയെന്ന നിലയില്‍ സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍ സൃഷ്‌ടിക്കും. ലോകോത്തരമായ വിഴിഞ്ഞത്തെ ആഴക്കടല്‍ തുറമുഖം, തീരദേശത്തെ നിര്‍ണായക ധാതുസമ്പത്ത്, അപൂര്‍വ ധാതുക്കളുടെ നിക്ഷേപങ്ങള്‍, ബഹിരാകാശ സാങ്കേതിക സ്‌ഥാപനങ്ങള്‍, സമാനതകളില്ലാത്ത സാധ്യതകളുള്ള ബ്ലൂ ഇക്കോണമി എന്നിങ്ങനെ സവിശേഷ ഘടകങ്ങള്‍ ഒത്തുചേരുന്ന തെക്കന്‍ ജില്ലകളാണിവ.
തിരുവനന്തപുരത്തെ (മേഖല 1) കേരളത്തിന്റെ നോളജ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജി ഹബ്ബായും കൊല്ലത്തെ (മേഖല 2) ധാതുസംസ്‌കരണത്തിന്റെയും അപൂര്‍ ധാതുക്കളുടെ കേന്ദ്രമായും ആലപ്പുഴയെ (മേഖല 3) ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്‌ഥാനമായും മാറ്റും. ഈ ദക്ഷിണകേരള സാമ്പത്തിക ഇടനാഴി ശക്‌തമായ ഒരു സമ്മിശ്ര സമ്പദ്‌വ്യവസ്‌ഥ സൃഷ്‌ടിക്കുകയും സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുകയും ഭാവിയില്‍ കേരളത്തെ രാജ്യത്തിന്റെതന്നെ തന്ത്രപ്രധാനവും സമുദ്രബന്ധിതവുമായ വികസന മേഖലകളില്‍ മുന്‍നിര സ്‌ഥാനത്തെത്തിക്കുകയും ചെയ്യും. ഈ ആശയങ്ങള്‍ നടപ്പാക്കാനാവശ്യമായ അടിസ്‌ഥാന സൗകര്യങ്ങള്‍, ഭരണപരവും നയപരവുമായ ഇടപെടലുകള്‍ എന്നിവയെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്‌ധ ഏജന്‍സി വഴി വിശദമായ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കും. റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോറിനായി 100 കോടി രൂപയും സതേണ്‍ കേരള ഇക്കണോമിക് കോറിഡോറിനായി 50 കോടി രൂപയും വകയിരുത്തി.
ഇന്‍വെസ്‌റ്റ് കേരള സെല്ലും
ലാന്‍ഡ് മാനേജുമെന്റ് നയവും
നിക്ഷേപകര്‍ക്കാവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികള്‍ (റെഗുലേറ്ററി സ്‌റ്റാറ്റ്യൂട്ടറി), നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പു വരുത്തുന്ന ഏകജാലക സംവിധാനമായി ഇന്‍വെസ്‌റ്റ് കേരളം സെല്‍ രൂപീകരിക്കും. ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ലാന്‍ഡ് മാനേജ്‌മെന്റ് നയത്തിനും രൂപം നല്‍കും. മുന്‍കാലങ്ങളില്‍ പ്രസക്‌തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃത മാറ്റങ്ങള്‍ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യും.
ലോകോത്തര അടിസ്‌ഥാന സൗകര്യങ്ങള്‍, സമര്‍പ്പിതവും ആസൂത്രിതവുമായ ഒരു സാമ്പത്തിക മേഖല, അനുമതികള്‍ക്കുള്ള സുഗമമായ നടപടിക്രമങ്ങള്‍, നിക്ഷേപകര്‍ക്ക് പദ്ധതിവേഗവും വിജയവും ഉറപ്പുനല്‍കുന്ന സ്‌പെഷല്‍ ഇന്‍വെസ്‌റ്റ്‌മെന്റ് സോണ്‍ നടപ്പാക്കും.
കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീം
സംസ്‌ഥാനമൊട്ടാകെ പതിനായിരത്തോളം എം.എസ്.എം.ഇ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ സഹായം നല്‍കുന്ന കേരള എം.എസ്.എം.ഇ ഗ്രോത്ത് സ്‌കീമിനു രൂപം നല്‍കും. ഇവര്‍ക്ക് റിവോള്‍വിങ് ഫണ്ടും വിദഗ്‌ധ മാര്‍ഗനിര്‍ദ്ദേശവും നല്‍കുന്നതിനായി ടെക്‌നോമെന്റര്‍/ മാനേജ്‌മെന്റര്‍മാരുടെ സഹായം ഉറപ്പാക്കും.
വണ്‍കേരള കരുതല്‍ മിഷന്‍
ഗുരുതര രോഗം ബാധിച്ചവര്‍ക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കും
തുടര്‍വിദ്യാഭ്യാസത്തിനു പണമില്ലാത്തവര്‍ക്കും നേരിട്ടു സഹായമെത്തിക്കാനുള്ള പ്ലാറ്റ്‌ഫോമായി വണ്‍ കേരള കരുതല്‍ മിഷന്‍ സ്‌ഥാപിക്കും.
?ോബല്‍ വാച്ച് ടവര്‍
മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെക്കുറിച്ചു പഠിച്ച് യുവജനങ്ങളെ സജ്‌ജരാക്കാന്‍ ?ോബല്‍ ജോബ് വാച്ച് ടവര്‍ ആരംഭിക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സമ്പദ്‌വ്യവസ്‌ഥയ്‌ക്കനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്‌ജരാക്കുകയും നമ്മുടെ വിദ്യാഭ്യാസനൈപുണ്യ വികസന സംവിധാനങ്ങള്‍ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതല്‍ യോജിപ്പിക്കുകയും ചെയ്യുകയാണു ലക്ഷ്യം.
രാജ്യത്തിനകത്തും പുറത്തുമുള്ള പുതിയ തൊഴില്‍പ്രവണതകള്‍ നിരീക്ഷിച്ച്, ഭാവിയില്‍ ആവശ്യമായി വരുന്ന നൈപുണ്യങ്ങള്‍ തിരിച്ചറിഞ്ഞ്, പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കി, വ്യവസായഅക്കാദമിക് പങ്കാളിത്തം ശക്‌തിപ്പെടുത്തി, പ്രധാന മേഖലകളിലെ തൊഴില്‍ശക്‌തി ആസൂത്രണത്തിന് മിഷന്‍ പിന്തുണ നല്‍കും. നിര്‍മിതബുദ്ധി, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, അത്യാധുനിക നിര്‍മാണമേഖല, ആരോഗ്യപരിപാലനം, ഹരിത സമ്പദ്‌വ്യവസ്‌ഥ, ലോജിസ്‌റ്റിക്‌സ്, ടൂറിസം, അന്തര്‍ദേശീയ തൊഴില്‍മേഖലകള്‍ എന്നിവയ്‌ക്കു മിഷന്‍ പ്രത്യേക പ്രാധാന്യം നല്‍കും.
സ്‌പേസ് ഇക്കോണമി
ബഹിരാകാശ മേഖലയിയില്‍ തൊഴിലവസരം സൃഷ്‌ടിക്കാന്‍ സാറ്റലൈറ്റ് ടെക്‌നോളജിക്ക് ഊന്നല്‍ നല്‍കിയുള്ള ഗവേഷണ സ്‌ഥാപനങ്ങള്‍ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിര്‍മാണ/വിക്ഷേപണ സ്‌ഥാപനങ്ങള്‍ക്കു പ്രാത്സാഹനം നല്‍കും.
കേരള നോളജ് വാലി
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്‌ഥാനമാക്കി മാറ്റാനും വിദേശത്തെ ലെഗസി യൂണിവേഴ്‌സിറ്റികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനും കേരള നോളജ് വാലി (ന്നനുത്സന്റന്റ ന്നഗ്നന്ദനുദ്ദ്രനു ര്‍ന്റനുത്ന) സ്‌ഥാപിക്കും.ഉയര്‍ന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ സംസ്‌ഥാനത്തിനു പുറത്തുപോകുന്ന പ്രവണത മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. ഏറ്റവും സമകാലികമായ അക്കാദമിക് പ്രോഗ്രാമുകള്‍, അത്യാധുനിക ഗവേഷണ പാര്‍ക്കുകള്‍, മികവിന്റെ കേന്ദ്രങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രമായിരിക്കും കേരള നോളജ് വാലി. പ്രത്യേക നിയമനിര്‍മ്മാണത്തിലൂടെ ദേശീയ-അന്തര്‍ദേശീയ സര്‍വകലാശാലാ റാങ്കിങ്ങുകളില്‍ മുന്‍നിരയിലുള്ള സര്‍വകലാശാലകളെയും ലോകോത്തര പാരമ്പര്യ സര്‍കലാശാലകളെയും (ന്തനുദ്ദന്റ്യത്ന ള്ളദ്ധത്മനുത്സന്ഥദ്ധന്ധദ്ധനുന്ഥ) ആകര്‍ഷിക്കുന്ന രീതിയിലായിരിക്കും ഇതു രൂപകല്‍പ്പന ചെയ്യുക.
വയനാട് ൈട്രബല്‍ സര്‍വകലാശാല
ആദിവാസി സമൂഹങ്ങളുടെ സവിശേഷ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്‌ഞാന സമ്പ്രദായങ്ങള്‍, വികസനാഭിലാഷങ്ങള്‍ എന്നിവയ്‌ക്കുവേണ്ടി വയനാട് ൈട്രബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്‌ഞാന മേഖലയും ആരംഭിക്കും. ആരോഗ്യകേന്ദ്രങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന കേരള ഹെല്‍ത്ത് ആന്‍ഡ്
ലൈഫ് സയന്‍സ് സിറ്റി സ്‌ഥാപിച്ച് കേരളത്തെ പ്രമുഖ മെഡിക്കല്‍ ഡെസ്‌റ്റിനേഷനാക്കി മാറ്റും.കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ റിസര്‍ച്ച് സംവിധാനങ്ങളും നൂതന ആശയങ്ങളും ഐ.ഐ.ടി മദ്രാസ് റിസര്‍ച്ച് പാര്‍ക്ക് മാതൃകയില്‍വിപുലീകരിക്കും.
പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ വലിയ തോതിലുള്ള ഉപയോഗം േ്രപാത്സാഹിപ്പിക്കുന്നതിനൊപ്പം ഗ്രീന്‍ അമോണിയ, ഗ്രീന്‍ മെഥനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയാക്കി മാറ്റുന്നതിലൂടെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബായി കേരളത്തെ മാറ്റും.
സഹകരണ സംഘങ്ങളിലെ നിക്ഷേപത്തുക യഥാസമയം മടക്കിനല്‍കാന്‍ കഴിയുന്ന തരത്തില്‍ നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള പദ്ധതി നടപ്പാക്കും. വിദ്യാര്‍ഥികളില്‍ ശാസ്ര്‌തബോധം വളര്‍ത്തുന്നതിനും കേരളത്തെ ആഗോള വിജ്‌ഞാന ഹബ്ബായി മാറ്റുന്നതിനും ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംബര്‍ എന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കും.





