More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

വര്‍ധിച്ച വയോജന ജനസംഖ്യയും ലൈഫ്‌ ഇന്‍ഷുറന്‍സും

Authored by Web Desk | Last updated: 20 Jun 2026, 11:31 PM | 2 min read

Print
വര്‍ധിച്ച വയോജന ജനസംഖ്യയും ലൈഫ്‌ ഇന്‍ഷുറന്‍സും

ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ക്ഷമതയുള്ള ജനസംഖ്യകളില്‍ ഒന്നായ ഇന്ത്യ മറ്റൊരു പ്രധാന ജനസംഖ്യാ മാറ്റത്തിനു തയാറെടുക്കുകയാണ്‌. വര്‍ധിച്ചുവരുന്ന വയോജന ജനസംഖ്യ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ സംബന്ധിച്ച്‌ വിരമിക്കല്‍ ആസൂത്രണം കൂടുതല്‍ പ്രാധാന്യമാര്‍ജിക്കുകയാണ്‌. ആരോഗ്യപരിചരണ സംവിധാനങ്ങള്‍ ശക്‌തിപ്പെടുത്താനും, സാമ്പത്തിക ഉള്‍ക്കൊള്ളല്‍ വിപുലീകരിക്കാനും, ദീര്‍ഘകാല പരിചരണവും സാമൂഹിക സുരക്ഷാ സംവിധാനങ്ങളും വികസിപ്പിക്കാനും ഇന്ത്യയ്‌ക്ക്‌ വലിയ അവസരങ്ങളുണ്ട്‌.

2036ല്‍ ഇന്ത്യയില്‍ 60 വയസും അതില്‍ കൂടുതലുമായ ജനസംഖ്യ ഏകദേശം 23 കോടിയായി ഉയരുമെന്നാണു കണക്ക്‌. ഇത്‌ രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 15 ശതമാനമായിരിക്കും. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലും വടക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളിലും വയോജനങ്ങളുടെ വിഹിതം കൂടുതലായിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. കേരളത്തില്‍ വയോജന ജനസംഖ്യ ഏകദേശം 22.8 ശതമാനമായി ഉയരുമെന്നാണു കണക്കുകൂട്ടല്‍. പശ്‌ചിമ ബംഗാളില്‍ 18.2 ശതമാനവും പഞ്ചാബില്‍ 18.3 ശതമാനവും വയോജന ജനസംഖ്യയുണ്ടാകുമെന്നു പ്രതീക്ഷിക്കുമ്പോള്‍, ഗുജറാത്ത്‌ 15.4 ശതമാനവും ജമ്മു കശ്‌മീര്‍ 15.5 ശതമാനവും ആയി പടിഞ്ഞാറന്‍ സംസ്‌ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളിലും വേഗത്തിലുള്ള വര്‍ധന ഉണ്ടാകും. രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിലും വയോജന ജനസംഖ്യയില്‍ വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്‌.

വൈദ്യരംഗത്തുണ്ടായ പുരോഗതികള്‍ ആളുകളെ കൂടുതല്‍ ദൈര്‍ഘ്യമേറിയതും ആരോഗ്യകരമായും ജീവിക്കാനുള്ള സാഹചര്യമൊരുക്കി. വരുമാനത്തില്‍നിന്നു വിരമിക്കലിനു ശേഷമുള്ള ദീര്‍ഘകാല ജീവിതെച്ചലവുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലേക്കാണു ശ്രദ്ധ മാറുന്നത്‌. പലരും വ്യത്യസ്‌ത നഗരങ്ങളിലോ വിദേശ രാജ്യങ്ങളിലോ താമസമാക്കിയിട്ടുണ്ട്‌. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കുന്നതും സ്വന്തം വിരമിക്കല്‍ ആസൂത്രണം ചെയ്യുന്നതും ഉള്‍പ്പെടെ നിരവധി സാമ്പത്തിക കാര്യങ്ങള്‍ക്ക്‌ യുവതലമുറ മുന്‍ഗണന നല്‍കുന്നതിനാല്‍, മാതാപിതാക്കളുടെ വാര്‍ധക്യകാല സുരക്ഷയ്‌ക്കായി സാമ്പത്തിക സ്വാതന്ത്ര്യത്തിനും മുന്‍കരുതലോടെയുള്ള ആസൂത്രണത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.


വിരമിക്കല്‍ ആസൂത്രണത്തില്‍ ലൈഫ്‌ ഇന്‍ഷുറന്‍സിന്റെ നിര്‍ണായക പങ്ക്‌

ഇന്ത്യ പുതിയ ജനസംഖ്യാ ഘട്ടത്തിലേക്ക്‌ കടക്കുമ്പോള്‍, വിരമിക്കല്‍ ചര്‍ച്ചകളും ആശ്രിതാവസ്‌ഥയില്‍നിന്നു സ്വയംപര്യാപ്‌തതയിലേക്കാണു മാറുന്നത്‌. വിരമിക്കല്‍ കേന്ദ്രീകൃത ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ വിരമിക്കലിന്‌ ശേഷമുള്ള സ്‌ഥിരമായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. നിയന്ത്രിത സമ്പാദ്യം, ഉറപ്പുള്ള വരുമാനം, മൂലധന സംരക്ഷണം എന്നിവയിലൂടെ ആളുകള്‍ക്ക്‌ യാത്രകള്‍ നടത്താനും ഹോബികള്‍ പിന്തുടരാനും രണ്ടാമത്തെ കരിയര്‍ ആരംഭിക്കാനും അല്ലെങ്കില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും, സന്തോഷകരവും ലക്ഷ്യബോധമുള്ളതുമായ രണ്ടാം ജീവിതം നയിക്കാനും കഴിയും. ജീവിതലക്ഷ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ദീര്‍ഘകാല സാമ്പത്തിക ആവശ്യങ്ങള്‍ക്കും അനുസൃതമായ നിരവധി വിരമിക്കല്‍ കേന്ദ്രീകൃത പദ്ധതികളാണിന്നു ലൈഫ്‌ ഇന്‍ഷുറന്‍സ്‌ വിപണിയിലുള്ളത്‌. വാര്‍ഷിക വരുമാന പദ്ധതികള്‍ ഈ വിരമിക്കല്‍ സംവിധാനത്തിന്റെ പ്രധാന ഘടകമാണ്‌. ഇവ ജീവിതകാലം മുഴുവന്‍ ഉറപ്പുള്ള വരുമാനം നല്‍കുന്നതിലൂടെ വിരമിക്കല്‍ കാലഘട്ടത്തില്‍ സാമ്പത്തിക സ്‌ഥിരത ഉറപ്പാക്കുന്നു. വിരമിച്ചവര്‍ക്ക്‌ അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച്‌ പ്രതിമാസമോ മൂന്ന്‌ മാസത്തിലൊരിക്കലോ ലഭിക്കുന്ന വരുമാന മാതൃകകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. വിപണി വ്യതിയാനങ്ങളില്‍നിന്ന്‌ സ്വതന്ത്രമായ ഈ പദ്ധതികള്‍ മാനസിക സമാധാനവും സാമ്പത്തിക സുരക്ഷയും നല്‍കുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കും വിരമിക്കല്‍ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ഡിഫേര്‍ഡ്‌, ഇമ്മിഡിയറ്റ്‌ എന്നീ ഓപ്‌ഷനുകളും ലഭ്യമാണ്‌.

വരുമാന സുരക്ഷയ്‌ക്ക്‌ പുറമേ, ചില ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ ഉപയോക്‌താക്കളെ 100 വയസ്‌ വരെയും പരിരക്ഷിക്കുന്നു. ഇതിനൊരു ഉദാഹരണമാണ്‌ ഓള്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌. ജീവിതത്തിലുണ്ടാകുന്ന അനിശ്‌ചിതത്വങ്ങളില്‍നിന്ന്‌ വര്‍ഷങ്ങളായി സൂക്ഷിച്ച സമ്പത്ത്‌ സംരക്ഷിക്കുന്നതില്‍ ടേം ഇന്‍ഷുറന്‍സ്‌ നിര്‍ണായകമാണ്‌. കുടുംബത്തിന്‌ ഉറപ്പുള്ള സാമ്പത്തിക പിന്തുണ നല്‍കുന്നതിലൂടെ, വിരമിക്കല്‍ നിധി സംരക്ഷിക്കാനും ജീവിതപങ്കാളിക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും അപ്രതീക്ഷിത സംഭവങ്ങള്‍ ദീര്‍ഘകാല ലക്ഷ്യങ്ങളെ ബാധിക്കാതിരിക്കാനും ഇത്‌ സഹായിക്കുന്നു. ആവശ്യത്തിന്‌ പണം സമ്പാദിക്കുന്നത്‌ മാത്രമല്ല നല്ല വിരമിക്കല്‍ പദ്ധതി. സ്വന്തമായി സമ്പാദിച്ച വിഭവങ്ങള്‍ അര്‍ത്ഥവത്തായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും നിര്‍മിച്ചെടുത്ത സാമ്പത്തിക സുരക്ഷ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന ആത്മവിശ്വാസവുമാണ്‌ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം.

സുസംഘടിതമായ വിരമിക്കല്‍ ആസൂത്രണം ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക സ്‌ഥിരതയ്‌ക്കും ശക്‌തമായ പിന്തുണ നല്‍കുന്നു. സാമ്പത്തികമായി സ്വതന്ത്രരായ മുതിര്‍ന്ന പൗരന്മാര്‍ സമ്പദ്‌വ്യവസ്‌ഥയില്‍ സജീവ പങ്കാളികളായി തുടരാനും കുടുംബ ചെലവുകള്‍ നിലനിര്‍ത്താനും സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കാനും കൂടുതല്‍ സാധ്യതയുള്ളവരാണ്‌. സാമ്പത്തിക സംരക്ഷണത്തിനും വിരമിക്കല്‍ ആസൂത്രണ പദ്ധതികള്‍ക്കും കൂടുതല്‍ ആളുകള്‍ക്ക്‌ പ്രവേശനം ഉറപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ വരും ദശകങ്ങളിലേക്കും കൂടുതല്‍ ശക്‌തമാകും.


സുദീപ്‌ പി.ബി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

രാജ്യത്തിന്റെ ഭാവി എഴുതുന്ന സെന്‍സസ്‌

രാജ്യത്തിന്റെ ഭാവി എഴുതുന്ന സെന്‍സസ്‌

കശുവണ്ടിയിലെ കള്ളക്കളി തെളിയണം

കശുവണ്ടിയിലെ കള്ളക്കളി തെളിയണം

കണികയിലേറി സഞ്ചരിക്കുന്ന ജീവന്‍

കണികയിലേറി സഞ്ചരിക്കുന്ന ജീവന്‍

സ്വപ്‌നങ്ങള്‍ക്ക്‌ 
കരുത്തേകേണ്ടത്‌ 
വിഭവസമാഹരണം

സ്വപ്‌നങ്ങള്‍ക്ക്‌ കരുത്തേകേണ്ടത്‌ വിഭവസമാഹരണം

No Image

വികസനത്തിന്‌ മുന്‍ഗണന നല്‍കുന്ന ബജറ്റ്‌

No Image

പുതുയുഗ കേരളത്തിനായി നവയുഗ പദ്ധതികള്‍