സംസ്‌ഥാന സര്‍ക്കാരിന്റെ ധനസ്‌ഥിതി ആശങ്കാജനകമാണ്. നിലവിലെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണ്. മൊത്തം റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയടങ്ങുന്ന നിര്‍ബന്ധിത ചെലവുകള്‍ക്കായി ചെലവാക്കുന്നു.
റവന്യൂ വരുമാനത്തിന്റെ 20.9 ശതമാനം പലിശയ്‌ക്കുവേണ്ടി ചെലവാക്കുന്നു. സംസ്‌ഥാനത്തിന്റെ മൂലധനചെലവ് മൊത്തം അഭ്യന്തര ഉല്‌പാദനത്തിന്റെ 1.3 ശതമാനം ആണ്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും താഴ്‌ന്ന നിരക്കുകളിലൊന്നാണ്.
കഴിഞ്ഞ ജനുവരിയില്‍ എല്‍.ഡി.എഫ്. അവതരിപ്പിച്ച ബജറ്റില്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് (14,137.69 കോടി രൂപ), മറ്റ് ഗ്രാന്റുകള്‍, കേന്ദ്ര നികുതി വിഹിതം എന്നീ ഇനങ്ങളിലായി ആകെ 20,500 കോടി രൂപ അധികമായാണ് കണക്കാക്കിയത്. പലയിനങ്ങളിലായി സര്‍ക്കാര്‍ നല്‍കേണ്ട ബാധ്യതകള്‍ 48,733 കോടിയാണ്. ഇതിനുപുറമേ കിഫ്‌ബിയുടെ 21,000 കോടിരൂപയുടെ വായ്‌പ തിരിച്ചടവിന്റെ ബാധ്യതയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്.
കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന 400 കോടിയുടെ വികസന പദ്ധതി പ്രഖ്യാപിച്ചു. വിഴിഞ്ഞത്തെ ബന്ധിപ്പിച്ചു അഴീക്കല്‍ ബേപ്പൂര്‍ തുറമുഖ വികസനവും ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തെ തുറമുഖ നഗരമാക്കിറോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചു കൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്‌ഥയാണ് കേരളം ലക്ഷ്യമിടുന്നത്.
വയോജനങ്ങള്‍ക്ക് ആവശ്യമായ സ്‌ഥാപനങ്ങള്‍, സാമ്പത്തിക സഹായം, സംരഭകത്വം, വൈദഗ്‌ധ്യം എന്നിവ ഉള്‍പ്പെടുന്ന സില്‍വര്‍ ഇക്കോണമി വികസിപ്പിക്കും.
കിഫ്‌ബി അഴിച്ചുപണിയുമെന്നും ബജറ്റില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് സതേണ്‍ കേരള ഇക്കണോമിക്കോറിഡോറും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാക്ക ജില്ലകളായ കാസര്‍കോടിനുംവയനാടിനും ഇടുക്കിക്കുമായി പ്രത്യേകപാക്കേജുംപ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാകുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിനടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്‌ലൈറ്റ്‌മെട്രോപദ്ധതികള്‍നടപ്പിലാക്കും.ഗ്രീന്‍ഹൈഡ്രജന്‍ഹബ്ബായികേരളത്തെമാറ്റും. ലോക നിലവാരത്തിലുള്ള ഫുട്‌ബോള്‍ സേ്‌റ്റഡിയം മലബാറില്‍ നിര്‍മ്മിക്കും. ബ്രാന്‍ഡ് കേരളം ആരംഭിക്കും.സിനിമയ്‌ക്ക് വ്യവസായപദവിനല്‍കും.
കേരള ഡിസാസ്‌റ്റര്‍ റെസിലിയന്‍ സെന്റര്‍ സ്‌ഥാപിക്കും. പ്രവാസി ഇന്‍വെസ്‌റ്റ്‌മെന്റ് ട്രസ്‌റ്റ് ഫ്രണ്ട് രൂപീകരിക്കും. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ് സ്‌ഥാപിക്കും. റബറിന്റെ താങ്ങുവില 200 രൂപയില്‍നിന്നും 250 രൂപയായി വര്‍ധിപ്പിക്കും. വയനാട്, കാസര്‍ഗോഡ്, ഇടുക്കിജില്ലകള്‍ ക്കായുള്ള പാക്കേജുകള്‍ ഊര്‍ജ്‌ജിതമായി നടപ്പാക്കാന്‍ നടപടികൈക്കൊള്ളും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബങ്ങളെസര്‍ക്കാര്‍ഏറ്റെടുക്കുവാന്റെ ടപടിസ്വീകരിക്കും. മെഡിസെപ് പദ്ധതിപരിഷ്‌ക്കരിക്കും.
സംസ്‌ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലാണെങ്കിലും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിച്ച് സംസ്‌ഥാന വികസനത്തെ ത്വരിതപ്പെടുത്തുക എന്ന നയമാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്. ഇന്നത്തെ സാഹചര്യത്തില്‍ സംസ്‌ഥാനത്തെ വികസനപാതയില്‍ നയിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല.
പ്രഫ. ബി.എ. പ്രകാശ്
(ലേഖകന്‍ മുന്‍ ധനകാര്യകമ്മിഷന്‍ അധ്യക്ഷന്‍ ആണ്)





