More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

രാജ്യത്തിന്റെ ഭാവി എഴുതുന്ന സെന്‍സസ്‌

Authored by Web Desk | Last updated: 21 Jun 2026, 11:32 PM | 4 min read

Print
രാജ്യത്തിന്റെ ഭാവി എഴുതുന്ന സെന്‍സസ്‌


ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്‌ അടിത്തറ പാകുന്ന ഏറ്റവും പ്രധാനപ്പെട്ട കണക്കെടുപ്പാണ്‌ സെന്‍സസ്‌. ജനസംഖ്യ കണക്കെടുപ്പ്‌ എന്നതിലുപരി, രാജ്യത്തെ ഓരോ പൗരന്റെയും ജീവിതസാഹചര്യം മനസ്സിലാക്കാനും അതിനനുസരിച്ച്‌, ഭാവിയിലേക്കുള്ള വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാനും സെന്‍സസ്‌ സഹായിക്കുന്നു. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ഓരോ പദ്ധതിയും അര്‍ഹതപ്പെട്ടവരിലേക്ക്‌ കൃത്യമായി എത്തണമെങ്കില്‍, ഓരോ പൗരന്റെയും വിവരങ്ങള്‍ കൃത്യമായി ലഭ്യമാകേണ്ടത്‌ അത്യാവശ്യമാണ്‌.


സെന്‍സസ്‌ എന്ത്‌ ? എന്തിന്‌?


ഒരു നിശ്‌ചിത കാലയളവില്‍ രാജ്യത്തെ ജനങ്ങളെക്കുറിച്ചും അവരുടെ സാമൂഹിക-സാമ്പത്തിക അവസ്‌ഥയെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയയാണിത്‌. വീടുകളുടെ എണ്ണം, ലിംഗഭേദം, വിദ്യാഭ്യാസം, കുടിവെള്ള സ്രോതസ്സ്‌, പാര്‍പ്പിട സൗകര്യങ്ങള്‍, വൈദ്യുതിയുടെ ലഭ്യത തുടങ്ങിയ വിവിധ വിഷയങ്ങളില്‍, സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നു.

ക്ഷേമപദ്ധതികളുടെ ആസൂത്രണം, സാമ്പത്തിക വിഹിതം നല്‍കല്‍, സംവരണം, മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയം തുടങ്ങിയ നയപരമായ തീരുമാനങ്ങളെടുക്കാന്‍ ഭരണ നേതൃത്വത്തെ സഹായിക്കുന്നത്‌, സ്വാഭാവികമായും സെന്‍സസ്‌ ഡേറ്റ തന്നെയാണ്‌. ഉദാഹരണത്തിന്‌, കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കും മറ്റും ഫണ്ട്‌ അനുവദിക്കുമ്പോള്‍ അവിടുത്തെ ജനസംഖ്യയും ആവശ്യങ്ങളും കണക്കിലെടുക്കുന്നു. ഒരു പ്രദേശത്തെ ജനസാന്ദ്രതയും ആവശ്യങ്ങളും മനസ്സിലാക്കുന്നതിലൂടെ, അടിസ്‌ഥാന സൗകര്യ വികസനത്തിനു (സ്‌കൂളുകള്‍, ആശുപത്രികള്‍, ഗതാഗതം) വേണ്ട ഫണ്ട്‌ കൃത്യമായി അനുവദിക്കാന്‍ സാധിക്കുന്നു. വ്യവസായങ്ങള്‍ക്കും നിക്ഷേപകര്‍ക്കും തൊഴില്‍ വിപണിയെയും ജനസംഖ്യാ ഘടനയെയും കുറിച്ച്‌ വ്യക്‌തമായ ധാരണ ലഭിക്കുന്നതിലൂടെ സാമ്പത്തിക ഉത്തേജനം സാധ്യമാകും.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെയും മറ്റ്‌ പിന്നാക്ക വിഭാഗങ്ങളുടെയും കൃത്യമായ കണക്കുകള്‍ മനസ്സിലാക്കി അവര്‍ക്ക്‌ അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഡേറ്റ സഹായിക്കുന്നു. അര്‍ഹരായ പിന്നാക്ക വിഭാഗങ്ങളെ കൃത്യമായി തിരിച്ചറിയാനും, അവര്‍ക്കുവേണ്ടി പ്രത്യേക വികസന പാക്കേജുകള്‍ കൊണ്ടുവരാനും ഇത്‌ വഴിയൊരുക്കും. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ക്രമങ്ങളെക്കുറിച്ചുള്ള വ്യക്‌തമായ ചിത്രം ലഭിക്കാനും സെന്‍സസ്‌ വിവരങ്ങളിലൂടെ സാധിക്കും. ജനസംഖ്യാ വര്‍ധനവിന്‌ അനുസൃതമായി നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമുള്ള മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുന്നതിനും പ്രാതിനിധ്യം തുല്യമായി ഉറപ്പാക്കുന്നതിനും പുതിയ സെന്‍സസ്‌ ഡേറ്റ അനിവാര്യമാണ്‌. ജനസംഖ്യയിലെ പ്രായം കൂടിയവരുടെ എണ്ണം, യുവാക്കളുടെ അനുപാതം എന്നിവ വിശകലനം ചെയ്‌തുകൊണ്ട്‌ ഭാവിയിലെ പെന്‍ഷന്‍ പദ്ധതികള്‍, ആരോഗ്യ പരിപാലനം, തൊഴില്‍ നയങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന്‌ സാധിക്കും.


ഇന്ത്യയുടെ സെന്‍സസ്‌ ചരിത്രം


ഇന്ത്യയുടെ സെന്‍സസ്‌ (കാനേഷുമാരി) ചരിത്രം വളരെ വിപുലവും രസകരവുമാണ്‌. പുരാതന കാലം മുതല്‍ തന്നെ ഭരണപരമായ ആവശ്യങ്ങള്‍ക്കായി ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന രീതി രാജ്യത്തുണ്ടായിരുന്നു. പ്രാചീന-മധ്യകാലത്ത്‌ മൗര്യ സാമ്രാജ്യത്തിന്റെ കാലത്തും, പിന്നീട്‌ മുഗള്‍ ചക്രവര്‍ത്തിയായ അക്‌ബറിന്റെ ഭരണകാലത്തും (അയനി-ഇ-അക്‌ബറി) നികുതി പിരിവിനും ഭരണനിര്‍വഹണത്തിനുമായി ജനസംഖ്യാ വിവരങ്ങള്‍ ശേഖരിച്ചിരുന്നതായി രേഖകളുണ്ട്‌. പിന്നീട്‌, ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രാദേശികമായി ചില കണക്കെടുപ്പുകള്‍ നടന്നു (ഉദാഹരണത്തിന്‌: 1824-ല്‍ അലാഹാബാദിലും, 1830-ല്‍ ധാക്കയിലും).


ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യത്തെ

ഔദ്യോഗിക സെന്‍സസ്‌


ആദ്യത്തെ സെന്‍സസ്‌ നടന്നത്‌ 1872 ലാണ്‌. വൈസ്രോയി ലോര്‍ഡ്‌ മയോയുടെ കാലത്താണ്‌ ഇന്ത്യയില്‍, അത്തരത്തില്‍ ആദ്യമായി ഒരു സെന്‍സസ്‌ നടന്നത്‌. എന്നാല്‍, ഇത്‌ രാജ്യത്തുടനീളം ഒരേ സമയത്തായിരുന്നില്ല. ആദ്യത്തെ ദശാബ്‌ദ സെന്‍സസ്‌, 1881-ല്‍ നടന്നു. ഇന്ത്യയിലുടനീളം ഒരേസമയം വിവരങ്ങള്‍ ശേഖരിക്കുന്ന സെന്‍സസിന്‌, അങ്ങിനെ 1881 ല്‍ തുടക്കമായി. അതിനുശേഷം എല്ലാ പത്തു വര്‍ഷം കൂടുമ്പോഴും ഇന്ത്യയില്‍ കൃത്യമായി സെന്‍സസ്‌ നടത്തിവരുന്നു. അങ്ങിനെ വരുമ്പോള്‍ ഇതിനകം രാജ്യത്ത്‌ ഔദ്യോഗിക സെന്‍സസുകള്‍ 15 എണ്ണം (സ്വാതന്ത്ര്യാനന്തരം, 1951-ല്‍ തുടങ്ങി 2011 വരെ കൃത്യമായ ഇടവേളകളില്‍ ഏഴ്‌ എണ്ണം) പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം 1948ലെ സെന്‍സസ്‌ നിയമം പ്രാബല്യത്തില്‍ വന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ 1951 മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള റജിസ്‌ട്രാര്‍ ജനറല്‍ ആന്‍ഡ്‌ സെന്‍സസ്‌ കമ്മീഷണര്‍ ആണ്‌ സെന്‍സസ്‌ നടത്തിവരുന്നത്‌.


നാം സെന്‍സസിനോടടുക്കുമ്പോള്‍


1881 മുതല്‍ മുടങ്ങാതെ നടന്നുപോന്ന സെന്‍സസിന്‌ 2021-ല്‍ കോവിഡ്‌-19 മഹാവ്യാധി കാരണം തടസ്സം നേരിട്ടു. നീണ്ട ഇടവേളയ്‌ക്കു ശേഷം ഇന്ത്യ പുതിയൊരു സെന്‍സസ്‌ നടപടികളിലേക്ക്‌ ഇപ്പോള്‍ കടക്കുകയാണ്‌. രണ്ടു വര്‍ഷങ്ങളിലായി (രണ്ടു ഘട്ടങ്ങളില്‍) 2026, 2027 കാലയളവില്‍ നടക്കുന്ന സെന്‍സസ്‌ 2027 ന്‌ ഒട്ടേറെ സവിശേഷതകളുണ്ട്‌. സെന്‍സസ്‌ 2027, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയതും ആദ്യത്തെ പൂര്‍ണമായ ഡിജിറ്റല്‍ സെന്‍സസുമാണ്‌. കടലാസ്‌ രഹിതവും വേഗത്തിലുള്ളതുമായ വിവരശേഖരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ്‌ പോര്‍ട്ടലുകളും, ഇപ്രാവശ്യം ഉപയോഗിക്കുന്നുണ്ട്‌. വിവരങ്ങള്‍ നേരിട്ട്‌ സെര്‍വറിലേക്ക്‌ അയക്കുന്നതിലൂടെ ഡേറ്റാ ശേഖരണത്തിന്റെ വേഗവും കൃത്യതയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നത്‌ പ്രധാനമാണ്‌. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ്‌ ആണെന്നു മാത്രമല്ല;പൊതുജനങ്ങള്‍ക്ക്‌ സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാന്‍ കഴിയുന്ന സെല്‍ഫ്‌-എന്യൂമറേഷന്‍ സൗകര്യം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ങ്കപ്പപ്പ (ങ്കനുന്ഥഗ്മന്ഥ പ്പന്റന്റദ്ദനുണ്ഡനുന്ധ ന്റ ്രപ്പഗ്നദ്ധന്ധഗ്നത്സദ്ധദ്ദ ത്നന്ഥന്ധനുണ്ഡ) എന്ന വെബ്‌ പോര്‍ട്ടല്‍ വഴി സെന്‍സസ്‌ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും സാധിക്കുമെന്നതും ഡേറ്റ നേരിട്ട്‌ ഡിജിറ്റലായി ശേഖരിക്കുന്നതിനാല്‍, കണക്കെടുപ്പ്‌ പൂര്‍ത്തിയായി ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രാഥമിക വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നതും ഇപ്രാവശ്യത്തെ സെന്‍സസിന്റെ സവിശേഷതയാണ്‌. സാറ്റലൈറ്റ്‌ ഇമേജറിയും ജിയോ-റെഫറന്‍സിങ്‌ രീതികളും ഉപയോഗിക്കുന്നതിലൂടെ ഓരോ പ്രദേശവും കൃത്യമായി രേഖപ്പെടുത്താനും ഡബിള്‍ കൗണ്ടിങ്‌ ഒഴിവാക്കാനും സാധിക്കുന്നുണ്ട്‌.


ഓരോ കുടുംബത്തിനും സെന്‍സസില്‍

സ്വയം പങ്കു ചേരാന്‍ അവസരം


ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ്‌ എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ 30 വരെയുണ്ട്‌. ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ്‌ ഉദ്യോഗസ്‌ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ശേഖരിക്കുന്നതിന്‌ മുന്നോടിയായാണ്‌ വ്യക്‌തികള്‍ക്ക്‌ കുടുംബത്തിലെവിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാനുള്ള സംവിധാനം. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാകും.

ന്ധന്ധണ്മന്ഥ://ന്ഥനു.്യനുന്ഥഗ്മന്ഥ.ദ്ദഗ്നത്മ.ദ്ധ പോര്‍ട്ടലില്‍ സംസ്‌ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്‌റ്റര്‍ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന്‌ മാത്രമാണ്‌ ഉപയോഗിക്കാവുന്നത്‌. ഇഷ്‌ടമുള്ള ഭാഷ തിരഞ്ഞെടുത്ത്‌ ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട്‌ മാറ്റാനാകില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്‌ഥാനം റെഡ്‌ മാര്‍ക്കര്‍ ഉപയോഗിച്ച്‌ അടയാളപ്പെടുത്താം. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ മറുപടിനല്‍കി വിവരങ്ങള്‍ പരിശോധിച്ചശേഷം അന്തിമസമര്‍പ്പണം നല്‍കാം. വിവരങ്ങള്‍ അന്തിമസമര്‍പ്പണത്തിന്‌ മുമ്പ്‌ രേഖപ്പെടുത്തി സൂക്ഷിക്കാനുമാകും.

വിവരങ്ങള്‍ വിജയകരമായിരേഖപ്പെടുത്തുമ്പോള്‍ എച്ച്‌ ല്‍ തുടങ്ങുന്ന 11 അക്ക സെല്‍ഫ്‌-ഇന്യൂമറേഷന്‍ ഐഡി (എസ്‌.ഇ. ഐഡി) ലഭിക്കും. സെന്‍സസ്‌ ഉദ്യോഗസ്‌ഥര്‍ വീട്ടിലെത്തുമ്പോള്‍ ഐഡി കൈമാറി വിവരങ്ങള്‍ ഡിജിറ്റലായി സ്‌ഥിരീകരിക്കാം. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക്‌ സെല്‍ഫ്‌-എന്യൂമറേഷന്‍ പൂര്‍ത്തിയാക്കാനാകില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്‌ഥര്‍ വീടുകളിലെത്തി ശേഖരിക്കും.


സെന്‍സസ്‌; രണ്ടുഘട്ടങ്ങളില്‍


സെന്‍സസ്‌ 2027, രണ്ട്‌ ഘട്ടങ്ങളായാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഒന്നാം ഘട്ടത്തില്‍ (ഹൗസ്‌ ലിസ്‌റ്റിങ്‌, ഹൗസിങ്‌ സെന്‍സസ്‌)പാര്‍പ്പിട സൗകര്യങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നു. 2026 ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ സംസ്‌ഥാനങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്‌ത തിയതികളില്‍ രാജ്യത്തുടനീളം നടക്കുന്നു. നമ്മുടെ സംസ്‌ഥാനത്ത്‌ ഒന്നാം ഘട്ടം നടക്കുന്നത്‌ 2026 ജൂലൈ മാസത്തിലാണ്‌. സ്‌കൂള്‍ അധ്യാപകരും സര്‍ക്കാരുദ്യോഗസ്‌ഥരുമുള്‍പ്പടെ പതിനായിരക്കണക്കിനു പേരെയാണ്‌, എന്യുമറേറ്റര്‍മാരായും സൂപ്പര്‍വൈസര്‍മാരായും നിയമിച്ച്‌, പരിശീലനം നല്‍കിവരുന്നത്‌. രണ്ടാം ഘട്ടം, യഥാര്‍ത്ഥത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പാണ്‌. ഒരേ സമയത്ത്‌ രാജ്യത്തുടനീളം ഓരോ വ്യക്‌തിയേയും കണ്ട്‌, 2027 ഫെബ്രുവരിയില്‍ നടക്കും. രണ്ടാം ഘട്ടത്തില്‍ വ്യക്‌തിഗത വിവരങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍, കുടിയേറ്റം, ആരോഗ്യം തുടങ്ങിയവയ്‌ക്കൊപ്പം ജാതി കണക്കെടുപ്പും ഈ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.


പ്രസക്‌തി


2011 നു ശേഷം, 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ രാജ്യം ഇത്തരമൊരു വിപുലമായ ജനസംഖ്യാ കണക്കെടുപ്പിലേക്ക്‌ കടക്കുന്നത്‌. രാജ്യത്തിന്റെ വികസന നയങ്ങള്‍, ക്ഷേമപദ്ധതികള്‍, വിഭവ വിതരണം എന്നിവയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും, ജാതി അധിഷ്‌ഠിത കണക്കുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിലൂടെ കൂടുതല്‍ ലക്ഷ്യബോധമുള്ളതും ഉള്‍ക്കൊള്ളുന്നതുമായ നയങ്ങള്‍ രൂപീകരിക്കാനും സെന്‍സസ്‌ 2027 സഹായിക്കും. അതു കൊണ്ട്‌ തന്നെ, സെന്‍സസ്‌ ഉദ്യോഗസ്‌ഥര്‍ വിവരങ്ങള്‍ ചോദിക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടത്‌ നമ്മുടെ കടമയാണ്‌.


ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കശുവണ്ടിയിലെ കള്ളക്കളി തെളിയണം

കശുവണ്ടിയിലെ കള്ളക്കളി തെളിയണം

കണികയിലേറി സഞ്ചരിക്കുന്ന ജീവന്‍

കണികയിലേറി സഞ്ചരിക്കുന്ന ജീവന്‍

വര്‍ധിച്ച വയോജന ജനസംഖ്യയും ലൈഫ്‌ ഇന്‍ഷുറന്‍സും

വര്‍ധിച്ച വയോജന ജനസംഖ്യയും ലൈഫ്‌ ഇന്‍ഷുറന്‍സും

സ്വപ്‌നങ്ങള്‍ക്ക്‌ 
കരുത്തേകേണ്ടത്‌ 
വിഭവസമാഹരണം

സ്വപ്‌നങ്ങള്‍ക്ക്‌ കരുത്തേകേണ്ടത്‌ വിഭവസമാഹരണം

No Image

വികസനത്തിന്‌ മുന്‍ഗണന നല്‍കുന്ന ബജറ്റ്‌

No Image

പുതുയുഗ കേരളത്തിനായി നവയുഗ പദ്ധതികള്‍