
മോഹന്‍ലാലിനൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടി വിന്ദുജ മേനോന്‍. കഴിഞ്ഞ ഞായറാഴ്ച കൊച്ചിയില്‍ വെച്ച് നടന്ന അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ ചേട്ടച്ഛന്‍ മൊമന്റ്’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി വിന്ദുജ കുറിച്ചിരിക്കുന്നത്. ഇരുവരെയും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രമാണ് 1994 ല്‍ പുറത്തിറങ്ങിയ പവിത്രം. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചേട്ടച്ഛന്റെ ജീവനായ മീനാക്ഷി എന്ന അനിയത്തിക്കുട്ടിയായി വേഷമിട്ട് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത് നടി വിന്ദുജ മേനോന്‍ ആയിരുന്നു. തിലകന്‍, ശോഭന, ഇന്നസെന്റ്, കെപിഎസി ലളിത, ശ്രീവിദ്യ, നരേന്ദ്രപ്രസാദ്, സുധീഷ്, നെടുമുടി വേണു, ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്






