
ലണ്ടന്‍ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകര തലവന്മാര് നല്കുന്ന പരിശീലന ക്യാംപില്‍ ശത്രുക്കളുടെ മാംസം കഴിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. 'ജിഹാദ്' സമയത്ത് കഴിക്കാന്‍ ആഹാരം ലഭിക്കുന്നില്ലെങ്കില്‍ മുസ്ലീം മതവിശ്വാസി അല്ലാത്തവരുടെയും ശത്രുക്കളുടെയും ശരീര ഭാഗങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഎസിന്റെ ഒരു പരിശീലന ക്യാംപില്‍ നിന്നും കണ്ടെടുത്ത മാനുവലിലാണ് ഭീകര നിര്ദേശങ്ങളുള്ളതെന്ന് രാജ്യാന്തര മാധ്യമമായ 'ഡെയ്ലി മെയില്‍' ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മകന്റെ ശരീരഭാഗങ്ങള്‍ കഴിക്കാന്‍ മാതാവിനെ ഭീകരര്‍ നിര്‍ബന്ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളാണ് ഭക്ഷിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ടത്രേ.






