
തിരുവനന്തപുരം: ക്ഷേമപെന്ഷന് 3000 രൂപയാക്കുന്നതില്‍ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് നിയമസഭയില്‍. പെന്ഷന് അര്‍ഹരിലേക്ക് എത്തുന്നതിനു മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതു പരിശോധിക്കുന്നുണ്ടെന്നും ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രിയുടെ മറുപടി. ഈ മാസത്തെ ക്ഷേമപെന്ഷന് നാളെമുതല്‍ വിതരണം ചെയ്യും. എസി വച്ചതുകൊണ്ട് പെന്ഷന് നിഷേധിക്കുന്നതായി വ്യാപക പരാതിയുണ്ട്. അത്തരം പരാതികള്‍ പരിശോധിക്കപ്പെടും. അര്‍ഹരെ ഉള്‍ക്കൊള്ളാനും അനര്‍ഹരെ ഒഴിവാക്കാനുമായി സംവിധാനം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കീം ഫലപ്രഖ്യാപനം മാറ്റി
തിരുവനന്തപുരം: കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവച്ചു. സി.ബി.എസ്.ഇ. പ്ലസ് ടു പുനര്‍ മൂല്യനിര്‍ണയ പരീക്ഷാഫലം വൈകിയ പശ്ചാത്തലത്തിലാണിത്.
ഞായറാഴ്ച രാത്രിയോടെയാണ് സി.ബി.എസ്.ഇ ഫലം പ്രഖ്യാപിച്ചത്. മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്ക പങ്കുവച്ചു. തുടര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രി റോജി. എം. ജോണ്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി. ഇതിനു പിന്നാലെയാണ് കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിയത്.






