More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ടിപ്പര്‍ ലോറി പാഞ്ഞുകയറി കുട്ടിയടക്കം 3 പേര്‍ മരിച്ചു

Authored by Web Desk | Last updated: 23 Jun 2026, 11:44 PM | 2 min read

Print
ടിപ്പര്‍ ലോറി പാഞ്ഞുകയറി കുട്ടിയടക്കം 3 പേര്‍ മരിച്ചു

കൊട്ടാരക്കര: മണ്ണ്‌ കയറ്റി അമിതവേഗത്തില്‍ വന്ന മിനി ടിപ്പര്‍ ലോറി പാഞ്ഞുകയറി വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്ക്‌ ദാരുണാന്ത്യം. അഞ്ചുപേര്‍ക്ക്‌ പരുക്ക്‌. ബസ്‌ കാത്തുനിന്നവരെയും ബൈക്ക്‌ യാത്രക്കാരനെയും ലോറി ഇടിച്ചുതെറിപ്പിച്ചു.

ബസ്‌ കാത്തുനിന്ന നെടുവത്തൂര്‍ നിലേശ്വരം അനഘാഭവനില്‍ അജയന്‍ ആചാരി (50), എഴുകോണ്‍ നിലേശ്വരം പ്രീതാഭവനില്‍ പി. പാര്‍ഥിപ്‌ (15), ബൈക്ക്‌ യാത്രികനായ കുടവട്ടൂര്‍ മാരൂര്‍ ലക്ഷ്‌മി കോട്ടേജില്‍ ഹരിലാല്‍ (56) എന്നിവരാണ്‌ മരിച്ചത്‌. പരുക്കേറ്റ ലോറി ൈഡ്രവര്‍ ചവറ കുട്ടിക്കല്‍ സ്വദേശി നിസാം (40), നിലേശ്വരം മുക്കോണിമുക്ക്‌ കൗഷിക്‌ (15), അന്നൂര്‍ ദീപാലയം റിഷഫ്‌ റിഷാഫ്‌ (15) എന്നിവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും നിലേശ്വരം മുക്കോണിമുക്ക്‌ കുറ്റിവിള പടിഞ്ഞാറ്റതില്‍ ജിജിമോള്‍ (15), നിലേശ്വരം അമ്പലപ്പുറം ഇ.ടി.സി. കാര്‍ത്തികയില്‍ നവനീത്‌ കൃഷ്‌ണന്‍ (13) എന്നിവരെ കൊട്ടാര താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊട്ടാരക്കര നിലേശ്വരം-എഴുകോണ്‍ റോഡില്‍ മുക്കോണിമുക്ക്‌ ജങ്‌ഷനില്‍ ഇന്നലെ രാവിലെ 7.10-നാണ്‌ അപകടം. അമിതവേഗത്തില്‍ വന്ന ലോറി വലതുവശത്തേക്ക്‌ വെട്ടിത്തിരിഞ്ഞ്‌ ബൈക്ക്‌ ഇടിച്ചുതെറിപ്പിച്ചശേഷം ബസ്‌ കാത്തുനിന്നവര്‍ക്കിടയിലേക്ക്‌ പാഞ്ഞുകയറി. സമീപത്തെ തയ്യല്‍ക്കടയും വീടിന്റെ മതിലും തകര്‍ത്ത്‌ ലോറി മറിഞ്ഞു.

ഇടിയുടെ ആഘാതത്തിലും മണ്ണിനടയില്‍പ്പെട്ടും മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. തയ്യല്‍ക്കട ഉടമയും റിട്ട. അധ്യാപകനുമായ എം.ആര്‍. ചന്ദ്രനും ജങ്‌ഷനില്‍ ഉണ്ടായിരുന്നവരും ഓടിയെത്തി തൂമ്പയും മറ്റും ഉപയോഗിച്ച്‌ മണ്ണ്‌ നീക്കിയാണ്‌ മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്‌. കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളില്‍നിന്നു ഫയര്‍ഫോഴ്‌സും പോലീസുമെത്തി ജെ.സി.ബി. ഉപയോഗിച്ച്‌ മണ്ണിനടിയില്‍പെട്ട ൈഡ്രവറെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ പ്രാഥമികചികിത്സയ്‌ക്കുശേഷമാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോയത്‌. 7.10-ന്‌ മുമ്പ്‌ എഴുകോണില്‍നിന്ന്‌ എത്തേണ്ട സ്വകാര്യ ബസ്‌ ഒന്നര മിനിട്ട്‌ വൈകി ബസ്‌ സ്‌റ്റാന്‍ഡിന്‌ അടുത്തെത്തിയപ്പോഴേക്ക്‌ അപകടം നടന്നിരുന്നു. അല്ലായിരുന്നെങ്കില്‍ ദുരന്തതീവ്രത വര്‍ധിക്കുമായിരുന്നെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

മരിച്ച അജയന്‍ ആചാരി പുനലൂര്‍ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയില്‍ മെക്കാനിക്കായിരുന്നു. ഭാര്യ ബിന്ദു. മക്കള്‍: അനഘ, ആവണി. വാളകം ആര്‍.വി. ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ മകള്‍ ആവണിയെ ബസ്‌ കയറ്റിവിട്ടശേഷം ജോലിക്കു പോകേണ്ടതായിരുന്നു അജയന്‍. അമിതവേഗത്തില്‍ ലോറി വരുന്നതുകണ്ട ആവണി അച്‌ഛനോട്‌ ഓടിമാറാന്‍ പറഞ്ഞെങ്കിലും സാധിച്ചില്ല. മരിച്ച ഹരിലാല്‍ കൊട്ടാരക്കര സ്‌പെന്‍സര്‍ പാരലല്‍ കോളജിലെ അധ്യാപനും കരീപ്ര കടയ്‌ക്കോട്‌ പബ്ലിക്‌ ലൈബ്രറി സെക്രട്ടറിയുമായിരുന്നു. ഭാര്യ ദീപ. മക്കള്‍: ദിലഹരി, ശ്രീഹരി. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കടലവിള കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായിരുന്നു പാര്‍ഥിപ്‌. പ്രദീപ്‌കുമാര്‍-ദിവ്യമോള്‍ ദമ്പതികളുടെ മകനാണ്‌. അപകടത്തില്‍ കൊട്ടാരക്കര പോലീസ്‌ കേസെടുത്തു. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറി നിയമലംഘനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെന്ന്‌ മോട്ടോര്‍ വാഹനവകുപ്പ്‌ അധികൃതര്‍ പറഞ്ഞു.

17 വര്‍ഷം പഴക്കമുണ്ട്‌. വാഹനത്തിലെ ജി.പി.എസ്‌. വിഛേദിച്ച നിലയിലായിരുന്നു. ൈഡ്രവര്‍ നിസാമിന്‌ ടിപ്പര്‍ ഓടിക്കാനുള്ള ലൈസന്‍സ്‌ ഇല്ലായിരുന്നു. വിദേശത്തായിരുന്ന ഇയാള്‍ ഒരുമാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. വാഹനത്തിന്റെ ഫിറ്റ്‌നസ്‌ മോട്ടോര്‍ വാഹനവകുപ്പ്‌ റദ്ദാക്കി. അപകടവിവരമറിഞ്ഞ്‌ മന്ത്രിമാരായ ബിന്ദു കൃഷ്‌ണയും പി.സി. വിഷ്‌ണുനാഥും സ്‌ഥലത്തെത്തി. കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയും സന്ദര്‍ശിച്ചു. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി, മുന്‍മന്ത്രി കെ.എന്‍. ബാലഗോപാല്‍, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. ലതാദേവി, കൊട്ടാരക്കര നഗരസഭാധ്യക്ഷ അനിതാ ഗോപകുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആരോഗ്യ ഡയറക്‌ടറുടെ സ്‌ഥലംമാറ്റം: സ്‌റ്റേ റദ്ദാക്കി ഹൈക്കോടതി

ആരോഗ്യ ഡയറക്‌ടറുടെ സ്‌ഥലംമാറ്റം: സ്‌റ്റേ റദ്ദാക്കി ഹൈക്കോടതി

നവീന്‍ ബാബുവിന്റെ മകള്‍ ഇനി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ,ആശ്രിതനിയമനം നല്‍കി സര്‍ക്കാര്‍

നവീന്‍ ബാബുവിന്റെ മകള്‍ ഇനി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ,ആശ്രിതനിയമനം നല്‍കി സര്‍ക്കാര്‍

നീക്കം ചെയ്യാത്തതില്‍ കേന്ദ്രത്തിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

നീക്കം ചെയ്യാത്തതില്‍ കേന്ദ്രത്തിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വാഴാന്‍ വാഴയ്‌ക്കന്‍ , കെ.പി.സി.സി. പുനഃസംഘടന: വാഴയ്‌ക്കന്‌ സാധ്യതയേറുന്നു

വാഴാന്‍ വാഴയ്‌ക്കന്‍ , കെ.പി.സി.സി. പുനഃസംഘടന: വാഴയ്‌ക്കന്‌ സാധ്യതയേറുന്നു

സി.എ.ജി. റിപ്പോര്‍ട്ടില്‍ വാസ്‌തവമില്ല: പിണറായി

സി.എ.ജി. റിപ്പോര്‍ട്ടില്‍ വാസ്‌തവമില്ല: പിണറായി

ജോര്‍ജ്‌ കുര്യന്‍ രാജിവച്ചു

ജോര്‍ജ്‌ കുര്യന്‍ രാജിവച്ചു