
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ റീലാണ് ശ്രദ്ധനേടുന്നത്. തന്റെ ജീവിതത്തില്‍ ആദ്യമായി മൈക്കിന് മുന്നില്‍ പാട്ടുമായി എത്തിയിരിക്കുകയാണ് ഗ്രേസ്.
‘ചന്ദ്രോത്സവം' എന്ന ചിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനമായ 'ആരാരും കാണാതെ ആരോമല്‍ തൈമുല്ല' എന്ന ഗാനത്തിന്റെ ചരണമാണ് ഗ്രേസ് തന്റെ മനോഹരമായ ശബ്ദത്തില്‍ കവര്‍ വേര്‍ഷനായി ആലപിച്ചിരിക്കുന്നത്. കേള്‍വിക്കാരെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വളരെ മനോഹരമായാണ് താരം ഈ ഗാനം പാടിയിരിക്കുന്നത്.
എന്നാല്‍ ഈ ഗാനം പാടിയതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. സംഗീത സംവിധായകനും ഗ്രേസിന്റെ ഭര്‍ത്താവുമായുളള അബി ടോം സിറിയക്കിന് ഉളള ഒരു ജന്മദിനസമ്മാനമായിരുന്നു ഈ പാട്ട്. താന്‍ ആദ്യമായാണ് ഇങ്ങനെ പാടാന്‍ ശ്രമിക്കുന്നതെന്നും, ഭര്‍ത്താവിന് സര്‍പ്രൈസ് ബര്‍ത്ത്‌ഡേ ഗിഫ്റ്റ് നല്‍കാന്‍ വേണ്ടി അദ്ദേഹത്തെ സ്വന്തം സ്റ്റുഡിയോയില്‍ നിന്ന് പുറത്താക്കിയാണ് താന്‍ ഈ പാട്ട് റെക്കോര്‍ഡ് ചെയ്തതെചെയ്തതെന്നും ഗ്രേസ് തമാശരൂപേണ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
ഇത്രയും നന്നായി പാടാന്‍ കഴിവുണ്ടായിട്ടാണോ ഹാപ്പി വെഡിങ്ങില്‍ രാത്രി ശുഭരാത്രി പാടിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ രസകരമായ കമന്റ്. താരത്തിന്റെ റീലിനു താഴെ നന്ദി അറിയിച്ചുകൊണ്ട് ഭര്‍ത്താവ് അബിയും കമന്റ് ചെയ്തു.
നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2025 സെപ്റ്റംബര്‍ 9 ന് ആണ് അബിയും ഗ്രേസും വിവാഹിതരായത്. അടുത്തിടെ ഗ്രേസ് പങ്കുവെച്ച മാസങ്ങള്‍ നീണ്ട തന്റെ ശാരീരിക മാറ്റത്തിന്റെ കഠിനമായ യാത്ര ചുരുങ്ങിയ സെക്കന്റഡുകള്‍ക്കുളളില്‍ കോര്‍ത്തിണക്കിയ വെയ്റ്റ് ലോസ് വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു.






