
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മനോജ് കെ. ജയന്‍. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. ഇപ്പോഴിതാ മനോജ് കെ ജയന്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൈക്കിള്‍ ഓടിക്കുന്നതിനിടെ പോസ് ചെയ്യുന്ന മനോജ് കെ ജയനെയാണ് ചിത്രത്തില്‍ കാണാനാവുക. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കും നല്‍കിയത്.
1988-ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കുമിളകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ അരങ്ങേറ്റം. 1987ല്‍ റിലീസായ എന്റെ സോണിയ ആയിരുന്നു ആദ്യ സിനിമ. 1992ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്. പെരുന്തച്ചന്‍, ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ആശയാണ് മനോജ് കെ ജയന്റെ ജീവിതപങ്കാളി. നടി ഉര്‍വശിയുമായുളള വിവാഹമോചനത്തിന് ശേഷമാണ് ആശ മനോജിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.






