
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മമിത ബൈജു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. മമിതയ്ക്ക് പിറന്നാള്‍ ആശംസിച്ച് നടി അഖില ഭാര്‍ഗവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രേമലു എന്ന ചിത്രത്തിലെ ഇരുവരുടെയും കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്.
''ഹാപ്പി ബര്‍ത്ത്‌ഡേ മോനേ...നമ്മള്‍ ദിവസവും മെസ്സേജ് അയക്കാറില്ല. എപ്പോഴും വിളിക്കാറുമില്ല. പക്ഷേ എന്തോ നമ്മള്‍ കാണുമ്പോഴൊക്കെ, ഒന്നും മാറിയിട്ടില്ലാത്ത പോലെയാണ് തോന്നാറുള്ളത്. അതേ സ്‌നേഹം... അതേ ചിരി... അതേ ആശ്വാസം. നിനക്ക് അര്‍ഹതപ്പെട്ട എല്ലാ സന്തോഷവും വിജയവും സ്‌നേഹവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.വരാനിരിക്കുന്ന വര്‍ഷം ഏറ്റവും മനോഹരമായിരിക്കട്ടെ'',അഖില കുറിച്ചു. മമിതയ്‌ക്കൊപ്പമുളള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്‌സ് എന്ന ടെലിഫിലിമിലൂടെയാണ് അഖില അഭിനയരംഗത്തെത്തിയത്. വിനീത് വാസുദേവ് സംവിധാനം ചെയ്ത പൂവന്‍ ആയിരുന്നു അഖിലയുടെ ആദ്യ സിനിമ.
അതേസമയം, അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തിയ ' സര്‍വ്വോപരി പാലക്കാരന്‍' ആണ് മമിതയുടെ ആദ്യ ചിത്രം. ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശരണ്യ, പ്രണയവിലാസം, ഖോ ഖോ തുടങ്ങിയ ചിത്രങ്ങളിലും മമിത പ്രധാന വേഷങ്ങളില്‍ എത്തി. മലയാളത്തിന് പുറമെ തമിഴിലും ഇന്ന് മമിതയ്ക്ക് ആരാധകര്‍ ഏറെയാണ്.






