മകള്‍ മാള്‍ട്ടിക്കൊപ്പമുളള നിക്ക് ജൊനാസിന്റെ ചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര; ‘ഏറ്റവും മികച്ച അച്ഛന്‍’ എന്ന് താരം
Authored by Web Desk | Last updated: 23 Jun 2026, 10:28 AM | 1 min read
photo-www.instagram.com/priyankachopra/
മകൾ മാൾട്ടി മേരിയുടെയും ഭർത്താവും പോപ്പ് ഗായകനുമായ നിക്ക് ജൊനാസിന്റെയും മനോഹരമായ ചിത്രം പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. ഗോൾഫ് കോഴ്സിൽ വെച്ച് കുഞ്ഞ് മാൾട്ടി അച്ഛൻ നിക്കിന്റെ കൈപിടിച്ച് നടക്കുന്ന ചിത്രമാണ് പ്രിയങ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. അച്ഛനും മകളും ഒന്നിച്ചുള്ള ഈ നിമിഷത്തെ "ഏറ്റവും മികച്ച അച്ഛനോടൊപ്പമുള്ള ദിവസം" എന്നാണ് താരം വിശേഷിപ്പിച്ചത്.
2018-ലായിരുന്നു പ്രിയങ്കയുടെയും നിക്ക് ജൊനാസിന്റെയും വിവാഹം. 2022 ജനുവരിയിൽ വാടകഗർഭധാരണത്തിലൂടെയാണ് ദമ്പതികൾക്ക് മകൾ മാൾട്ടി മേരി ചോപ്ര ജനിക്കുന്നത്. മകളുടെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
അതേസമയം, പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലിയുടെ 'വാരണാസി' എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. 2027 ഏപ്രിലിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രിയങ്ക പ്രധാന കഥാപാത്രമായെത്തിയ ഇംഗ്ലീഷ് വെബ് സീരീസ് ഇക്കഴിഞ്ഞ മേയിലാണ് പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയത്.