More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

മണ്ണിനിടയില്‍ കുട്ടിയുടെ കാല്‍വിരല്‍, മാന്തി പുറത്തെടുത്തത് സ്വന്തം മകനെ തന്നെ ; ടിപ്പര്‍ ലോറി നേരെ വരുന്നത് കണ്ട് യുവതി കുട്ടികളെ വലിച്ചുമാറ്റി രക്ഷിച്ചു

Authored by Web Desk | Last updated: 24 Jun 2026, 11:08 AM | 1 min read

Print
മണ്ണിനിടയില്‍ കുട്ടിയുടെ കാല്‍വിരല്‍, മാന്തി പുറത്തെടുത്തത് സ്വന്തം മകനെ തന്നെ ; ടിപ്പര്‍ ലോറി നേരെ വരുന്നത് കണ്ട് യുവതി കുട്ടികളെ വലിച്ചുമാറ്റി രക്ഷിച്ചു
കൊല്ലം: മണ്ണിനടിയില്‍ ഒരു കാല്‍വിരല്‍ കണ്ടപ്പോള്‍ സനില്‍ക്കുമാര്‍ ഒരിക്കലും അത് സ്വന്തം മകനാണെന്ന് കരുതിയില്ല. രാവിലെ വീടിന്റെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ അമിതവേഗത്തില്‍ ടിപ്പര്‍ലോറി പാഞ്ഞുവരുന്നത് കണ്ടാണ് അഞ്ചലി ചില കുട്ടികളെ വലിച്ചു മാറ്റിയത്. കേരളത്തെ ഞെട്ടിച്ച കൊല്ലത്തെ ടിപ്പര്‍ലോറി അപകടത്തില്‍ കുട്ടികളെ രക്ഷിച്ചവരുടെ പട്ടികയിലാണ് സനല്‍കുമാറും അഞ്ജലിയും.


കൊട്ടാരക്കരയ്ക്കടുത്ത് അമ്പലത്തുംകാലനീലേശ്വരം റോഡിലുള്ള മുക്കോണി മുക്കില്‍ ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു ദുരന്തം. അനുവദിച്ചതിന്റെ ഇരട്ടിയിലേറെ മണ്ണുമായി അമിതവേഗത്തിലോടിച്ച മിനി ടിപ്പര്‍ ബൈക്കിലിടിച്ചശേഷം ബസ് കാത്തുനിന്നവരുടെ ഇടയിലേക്കു പാഞ്ഞുകയറി. വഴിയില്‍ വെച്ചിട്ടുള്ള ബൈക്കിനെ വെട്ടിച്ച ടിപ്പര്‍ ബ്രേക്ക് ചെയ്ത് ഏകദേശം 10 മീറ്ററോളം നിരങ്ങിനീങ്ങി ഇടിച്ചുമറിഞ്ഞു.


മണ്ണിനടിയില്‍ ഒരു കാല്‍ വിരല്‍ കണ്ടാണ് സനില്‍ക്കുമാര്‍ മണ്ണു നീക്കിയത്. ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നത് സ്വന്തം മകന്‍ നവനീതാണെന്നു സനില്‍കുമാര്‍ അപ്പോള്‍ കരുതിയിരുന്നില്ല. കൈകൊണ്ട് മണ്ണു നീക്കിയപ്പോള്‍ കണ്ട മറ്റൊരു കുട്ടിയെയും രക്ഷിച്ചു. മൂക്കില്‍നിന്നു രക്തം വാര്‍ന്നും ശരീരത്തില്‍ ചതവേറ്റും പുറത്തെടുത്ത മകനെ ആശുപത്രിയിലെത്തിക്കാന്‍ പല വാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഒടുവില്‍ സുഹൃത്തിന്റെ ബൈക്കില്‍ നടുവിലിരുത്തി ആശുപത്രിയിലെത്തിച്ചു.


കിഴക്കേക്കര സെന്റ് മേരീസ് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയായ നവനീതിനെ വൈകിട്ടോടെ ഡിസ്ചാര്‍ജ് ചെയ്തു. അമ്പലപ്പുറം കാര്‍ത്തികയില്‍ പി.സനില്‍കുമാര്‍ സ്‌കൂട്ടറില്‍ മകനെ ബസ് സ്റ്റോപ്പിലെത്തിച്ചശേഷം അല്‍പമകലെ നില്‍ക്കുമ്പോഴായിരുന്നു അപകടം.


ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റോഡിന് എതിര്‍വശത്തുള്ള സ്റ്റിച്ചിങ് സെന്ററിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായപ്പോള്‍, അവിടുണ്ടായിരുന്ന ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ഥിനി അഞ്ജലിയും സഹോദരന്‍ വൈശാഖും ധൈര്യപൂര്‍വ്വം ഇടപെട്ട് രണ്ട് കുട്ടികളെ രക്ഷിച്ചു. അപകടസ്ഥലത്തിന് അടുത്തായിരുന്നു ഇവരുടെ വീട്. അഞ്ജലി ബസ് കാത്തുനില്‍ക്കുമ്പോള്‍ ടിപ്പര്‍ ലോറി കുട്ടികള്‍ക്ക് നേരെ വരുന്നത് കണ്ട് അവരെ മാറ്റിനിര്‍ത്തി. സ്ഥലത്തേക്ക് ഉടന്‍ ഓടിയെത്തിയ ഇളയസഹോദരന്‍ വൈശാഖ് അഗ്‌നിരക്ഷാസേനയെ ഫോണില്‍ വിളിച്ച് രക്ഷാസ്ഥലത്തേക്ക് എത്തിച്ചു.


സ്ഥലവാസിയായ കൊട്ടാരക്കര മുക്കോണിമുക്കിലെ ഫ്‌ലാറ്റിന്റെ രണ്ടാം നിലയില്‍ താമസിക്കുന്ന ജയശ്രീ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഫ്‌ലാറ്റിന്റെ സമീപത്തുള്ള കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്ന് ലോറി മറിഞ്ഞുകിടക്കുന്നതാണ് കണ്ടത്. ചിതറിയ ശരീരഭാഗങ്ങള്‍ കവറുകളിലാക്കി ആംബുലന്‍സുകളിലേക്ക് മാറ്റുന്നത് കണ്ടപ്പോള്‍ ജയശ്രീക്ക് തളര്‍ച്ചയുണ്ടായി. റോഡിന്റെ എതിര്‍ വശത്ത് ജയശ്രീ നടത്തുന്ന ജാന്‍വി സ്റ്റിച്ചിങ് സെന്റര്‍ കെട്ടിടത്തിന്റെ വശവും മതിലും തകര്‍ത്ത് പാടേ മറിഞ്ഞു കിടക്കുകയായിരുന്നു ടിപ്പര്‍ ലോറി.


Tags

  • tipper accident

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആരോഗ്യ ഡയറക്‌ടറുടെ സ്‌ഥലംമാറ്റം: സ്‌റ്റേ റദ്ദാക്കി ഹൈക്കോടതി

ആരോഗ്യ ഡയറക്‌ടറുടെ സ്‌ഥലംമാറ്റം: സ്‌റ്റേ റദ്ദാക്കി ഹൈക്കോടതി

നവീന്‍ ബാബുവിന്റെ മകള്‍ ഇനി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ,ആശ്രിതനിയമനം നല്‍കി സര്‍ക്കാര്‍

നവീന്‍ ബാബുവിന്റെ മകള്‍ ഇനി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ,ആശ്രിതനിയമനം നല്‍കി സര്‍ക്കാര്‍

നീക്കം ചെയ്യാത്തതില്‍ കേന്ദ്രത്തിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

നീക്കം ചെയ്യാത്തതില്‍ കേന്ദ്രത്തിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വാഴാന്‍ വാഴയ്‌ക്കന്‍ , കെ.പി.സി.സി. പുനഃസംഘടന: വാഴയ്‌ക്കന്‌ സാധ്യതയേറുന്നു

വാഴാന്‍ വാഴയ്‌ക്കന്‍ , കെ.പി.സി.സി. പുനഃസംഘടന: വാഴയ്‌ക്കന്‌ സാധ്യതയേറുന്നു

ടിപ്പര്‍ ലോറി പാഞ്ഞുകയറി കുട്ടിയടക്കം 3 പേര്‍ മരിച്ചു

ടിപ്പര്‍ ലോറി പാഞ്ഞുകയറി കുട്ടിയടക്കം 3 പേര്‍ മരിച്ചു

സി.എ.ജി. റിപ്പോര്‍ട്ടില്‍ വാസ്‌തവമില്ല: പിണറായി

സി.എ.ജി. റിപ്പോര്‍ട്ടില്‍ വാസ്‌തവമില്ല: പിണറായി