
ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നീക്കം എന്ന സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിര്‍മ്മാതാവ് എ വി അനൂപിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ കുമരേഷ് ബാബുവിന്റെ ഇടക്കാല ഉത്തരവ്.
ചിത്രത്തിന്റെ നിര്‍മ്മാതാവായ സന്ദീപ് സേനനുമായി എ.വി.അനൂപിനുളള സാമ്പത്തിക തര്‍ക്കമാണ് നിമയനടപടിയിലേക്ക് നീങ്ങിയത്. നിര്‍മ്മാണ കരാര്‍ ലംഘിച്ചെന്നും, സന്ദീപ് സേനന്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കരാര്‍ സംബന്ധമായ തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതുവരെ ഹര്‍ജിക്കാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയാണ് കോടതി സ്റ്റേ അനുവദിച്ചത്.






