
കുവൈത്ത്സിറ്റി: തൃശ്ശൂര്‍ അസോസിയേഷന് ഓഫ് കുവൈറ്റ് (TRASSK) ഭവനപദ്ധതിയുടെ ഭാഗമായി അസോസിയേഷന് അംഗങ്ങള്‍ക്ക് നല്കുന്ന 9-മത്തെ വീട് കൈമാറി.തൃശ്ശൂര്‍ പട്ടേപാടത്ത് നിര്‍മ്മിച്ച് അബ്ദുല്‍സലാമിന് നല്കുന്ന ഭവനത്തിന്റെ താക്കോല്‍ദാനം ഞായറാഴ്ച്ച നടന്നു.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന്, വാര്‍ഡ് മെമ്പര്‍ രമിത സുധീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍, തൃശ്ശൂര്‍ അസോസിയേഷന് ഓഫ് കുവൈത്തിന്റെ ട്രഷറര്‍ മനോജ് കുരുംബയിലും, ഹൗസിങ് പ്രൊജക്റ്റ് കണ്‍വീനര്‍ ആന്റോ പാണെങ്ങാടാനും ചേര്‍ന്നാണ് താക്കോല്‍ദാനം നിര്‍വഹിച്ചത്.
അസോസിയേഷന് ഭാരവാഹികളും, മുന്‍ ഭാരവാഹികളും, അംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.അസോസിയേഷന് ഈ വര്‍ഷം രണ്ട് വീടുകളാണ് നിര്‍മ്മിച്ച് നല്‍കുന്നത്.ഒരു വീടിന് 8 ലക്ഷം രൂപ വീതമാണ് ചെലവ്.ട്രാസ്ക് മാളയില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഭവനത്തിന്റെ താക്കോല്‍ ദാനം അടുത്ത മാസമുണ്ടാവും.






