
കുവൈത്ത്‌സിറ്റി: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിലക്കയറ്റവും വിമാന യാത്രാ നിരക്കിലെ വര്‍ദ്ധനവും പ്രവാസികളുടെ ജീവിത സാഹചര്യത്തെ ഇതിനകം തന്നെ ദു:സ്സഹമാക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് കൂടി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നത് ഏറെ പ്രയാസകരമാണ് - കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി മുജീബ് മൂടാല്‍, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.






